ബോളിവുഡ് താരം ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹ മോചിതരാവാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു ഇതിന് പിന്നില്‍. മാത്രമല്ല പൊതുവേദികളില്‍ ഇരുതാരങ്ങളും ഒന്നിച്ചെത്താത്തതും സമൂഹ മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല.
മാത്രല്ല നടിയും മോഡലുമായ നിമ്രത് കൗറുമായുള്ള അഭിഷേക് ബച്ചന്‍റെ സൗഹൃദമാണ് താര ദമ്പതികളുടെ കുടുംബ ജീവിതത്തില്‍ വിള്ളല്‍ വീഴാനുള്ള കാരണമെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. ഇപ്പോഴിതാ അതിനോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നിമ്രത് കൗര്‍.
ആളുകള്‍ ഇത്തരത്തിലുള്ള ഗോസിപ്പ് പടച്ചുവിടുന്നതിനെ തടയാന്‍ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ആളുകള്‍ എന്തു വേണമെങ്കിലും പറയാം. എനിക്ക് ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും. ഇത്തരം ഗോസിപ്പുകളുടെ പിന്നാലെ പോകാനില്ല. ഞാന്‍ എന്‍റെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്. അഭിമുഖത്തിനിടെയാണ് നിമ്രത് കൗര്‍ പറഞ്ഞത്.
അഭിഷേക് ബച്ചനും നിമ്രത് കൗറും 'ദ്വസി' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് കണ്ടുമുട്ടുന്നതും സൗഹൃദത്തിലാവുന്നതും. അഭിനയത്തിലും മറ്റും ഇരുവരും പരസ്‌പരം അഭിനന്ദിക്കുകയും പുകഴ്‌ത്തുകയും ചെയ്‌തതോടെ ഗോസിപ്പുകളും പിന്നാലെ വന്നു.
ഇതേസമയം സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകളെല്ലാം അഭിഷേക് ബച്ചന്‍ തള്ളിയിരുന്നുവെങ്കിലും വിടാതെ പാപ്പരാസികള്‍ ഇവരെ വീണ്ടും പിന്തുടരുകയായിരുന്നു. മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന് ഇവര്‍ ഒരുമിച്ചായിരുന്നില്ല എത്തിയിരുന്നതെന്നായിരുന്നു അടുത്ത കണ്ടെത്തല്‍.