ജീവിതത്തിലെ ഓരോ നിമിഷവും പ്രണയം കൊണ്ടു നിറയ്ക്കുകയാണ് തെന്നിന്ത്യന്‍ താരദമ്പതികളായ നയന്‍താരയും വിഘ്നേഷ് ശിവനും. പ്രണയത്തിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഇരുവരും ആയിരിക്കുമെന്ന് ആരാധകര്‍ക്ക് പലപ്പോഴും തോന്നിയിട്ടുമുണ്ടാകാം. നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹ ശേഷമുള്ള യാത്രകളും മറ്റു വിശേഷങ്ങളൊക്കെ പ്രേക്ഷകരോട് സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
ഇരുവരുടെയും പ്രണയം ഒരു റൊമാന്‍റിക് സിനിമ പോലെയാണ് ആരാധകര്‍ ആസ്വദിക്കാറുള്ളത്. ഇരുവരുടെയും ജീവിതത്തിലേക്ക് മക്കളായ ഉയിരും ഉലകും വന്നതോടുകൂടി ജീവിതം കൂടുതല്‍ നിറമുള്ളതായിരിക്കുകയാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദമ്പതികളാണ് ഇവര്‍.
ഇപ്പോഴിതാ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍റെ 39-ാം പിറന്നാള്‍ ആഘോഷിക്കുന്ന ത്രില്ലിലാണ് നയന്‍താര. ഇരുവരുമുള്ള പ്രണയാര്‍ദ്രമായ കുറേ ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും നയന്‍താര പങ്കുവച്ചിട്ടുണ്ട്.
'എന്‍റെ ജീവന്‍റെ ജീവന്‍.. എന്‍റെ ഉലകവും ഉയിരും, എന്‍റെ വാക്കുകള്‍ക്ക് അപ്പുറമാണ് നിന്നോടുള്ള സ്നേഹം. അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു'. എന്നാണ് നയന്‍ കുറിച്ചത്. നയന്‍താരയുടെ ഈ പോസ്റ്റിന് പിന്നാലെ വിഘ്നേഷും എത്തി. 'എന്‍റെ എല്ലാമെല്ലാം' എന്നാണ് കുറിച്ചിരിക്കുന്നത്.
ദുബായ് റസ്‌റ്റോറന്‍റിലാണ് വിഘ്നേഷ് ശിവനും നയന്‍ താരയും പിറന്നാള്‍ ആഘോഷിച്ചത്. സൈമ അവാര്‍ഡിനായി ദുബായില്‍ എത്തിയതായിരുന്നു ഇരുവരും. കറുപ്പു ടോപ്പും ഒലിവ് പച്ചനിറത്തിലുള്ള ജാക്കറ്റുമാണ് നയന്‍താര ധരിച്ചത്. വിഘ്നേഷ് കാഷ്വല്‍ കറുപ്പ് ടീ ഷര്‍ട്ട് ആണ് ധരിച്ചത്.