കേരളം

kerala

ETV Bharat / entertainment

ആദ്യം പേടി, പിന്നെ പാട്ടും ഡാന്‍സും, ചോര വന്നിട്ടും സന്തോഷത്തോടെ നയന്‍താര; കാതു കുത്തല്‍ വീഡിയോ വൈറല്‍ - Nayantara gets ears pierced - NAYANTARA GETS EARS PIERCED

കുടുംബത്തോടൊപ്പം ഗ്രീസില്‍ അവധി ആഘോഷിക്കുകയാണ് നയന്‍താര. നയന്‍താരയുടെ കാതുകുത്തല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. താരം തന്നെയാണ് വീഡിയോ പങ്കുവച്ചത്.

NAYANTARA GETS EARS PIERCED  NAYANTARA  നയന്‍താര വിഘ്നേഷ് ശിവന്‍  നയന്‍താര യാത്ര
Nayantara (ETV Bharat)

By ETV Bharat Entertainment Team

Published : Sep 25, 2024, 6:55 PM IST

ഗ്രീസില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് പ്രേക്ഷകരുടെ ഇഷ്‌ടതാരമായ നയന്‍താര. ഗ്രീസില്‍ മക്കളായ ഉയിരിനും ഉലകിനും ഭര്‍ത്താവ് വിഘ്നേഷ് ശിവനുമൊപ്പമുള്ള ചിത്രങ്ങള്‍ നയന്‍താര കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഗ്രീസില്‍ നിന്ന് കാതു കുത്തുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

നീ ഇത് ചെയ്യാന്‍ പോകുകയാണോ എന്ന് വിഘ്നേഷ് ശിവന്‍ ചോദിക്കുന്നുണ്ട്. കാതുകുത്തുന്നതിന് മുന്‍പ് ടെന്‍ഷന്‍ അടിച്ചിരിക്കുകയും പിന്നീട് എ ആര്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്ന 'ഉന്നാല്‍ മുടിയും തോഴാ' എന്ന പാട്ടുപാടുകയും ചെയ്യുന്ന നയന്‍താരയേയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

ടെന്‍ഷനും ചിരിയുമെല്ലാം ഈ വീഡിയോയില്‍ ഉണ്ട്. പിന്നീട് അല്‌പം കമ്മലുകള്‍ തിരഞ്ഞെടുത്തതിന് ശേഷം നയന്‍താര കസേരയില്‍ ഇരിക്കുന്നതും ജ്വല്ലറിയിലെ ജീവനക്കാരി നയന്‍താരയുടെ കാത് കുത്തുന്നതും വീഡിയോയില്‍ കാണാം. മൂന്ന് കമ്മലുകളാണ് നയന്‍താര കാതില്‍ അണിഞ്ഞിരിക്കുന്നത്. അതിനു ശേഷം സന്തോഷത്തോടെ നൃത്തം ചെയ്യുന്നതും കാണാം.

കാതു കുത്തി കമ്മലണിഞ്ഞ് ആരാധകര്‍ക്ക് സ്‌നേഹചുംബനങ്ങള്‍ നല്‍കികൊണ്ടാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്. മനോഹരമായ ചെവികളാണെന്ന് നിങ്ങള്‍ക്ക് ഇനി പറയാം എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം 'കാതു മാ' എന്ന ഹാഷ്‌ടാഗും നല്‍കിയിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോ പങ്കുവച്ച് നിമിഷനേരങ്ങള്‍ക്കുള്ളിലാണ് പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞത്. 13 ലക്ഷത്തിലധികം പേര്‍ ഇന്‍സ്‌റ്റഗ്രാമില്‍ മാത്രം ഈ വീഡിയോ കണ്ടു.

Also Read:ഓഡിയോ ലോഞ്ചിനിടയിലും മഞ്ജുവിന്‍റെ തകര്‍പ്പന്‍ പ്രകടനം; വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details