നയന്‍താരയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്‍ററി 'ബിയോണ്ട് ദി ഫെയറി ടെയ്‌ല്‍' ട്രെയിലര്‍ നാള (നവംബര്‍ 9) ന് പുറത്തുവിടും. ഈ മാസം 18 നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് ഡ്യോക്യുമെന്‍ററി ഫിലിം പ്രദര്‍ശനത്തിന് എത്തുക.
സിനിമയ്ക്കപ്പുറമുള്ള ജീവിതവും കുടുംബവും കരിയറിലെ ഉയര്‍ച്ചയും താഴ്‌ചയും പ്രണയവും വിവാഹവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഡോക്യുമെന്‍ററി ഒരുങ്ങുന്നത്. പ്രധാന ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെയാണ് ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് എത്തുക. 25 കോടിയാണ് നെറ്റ്ഫ്ലിക്‌സ് ഈ ഡോക്യുമെന്‍ററിക്കായി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും അതിന്‍റെ വീഡിയോ ഇതുവരെ ഇവര്‍ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ഡോക്യുമെന്‍ററിക്ക് വേണ്ടി കാത്തിരുന്നത്.
നയന്‍താരയും വിഘ്നേഷ് ശിവനും 2022 ജൂണിലാണ് വിവാഹിതരായത്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ വന്‍ താരനിര തന്നെ ഈ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിന് മാത്രമായിരുന്നു ചടങ്ങിന്‍റെ വീഡിയോ പകര്‍ത്താനുള്ള അവകാശം ഉണ്ടായിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തന്‍റെ സിനിമാ ജീവിതത്തെപ്പറ്റി നയന്‍താര ഇതുവരെ തുറന്നു പറയാത്ത കാര്യങ്ങള്‍ ഡോക്യുമെന്‍ററിയിലൂടെ പറയുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തെ കുറിച്ചുള്ള ഡോക്യുമെന്‍ററിയാണ് നയന്‍താര ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് താരത്തിന്‍റെ കരിയറും ജീവിതവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്‍ററി ഫിലിം ഒരുക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 21 മിനിറ്റാണ് ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം. ഗൗതം വാസുദേവ് മേനോന്‍ ആണ് സംവിധാനം.
2015-ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് വിഘ്‌നേഷ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-ന് ഇവരുടെ വിവാഹനിശ്ചയവും നടന്നു. തുടർന്ന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ആഢംബര വിവാഹം. മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലായിരുന്നു വിവാഹ വേദി ഒരുക്കിയിരുന്നത്.
വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും 2022 ല്‍ ഇരട്ട കുട്ടികള്‍ ജനിച്ചിരുന്നു. കുട്ടികളുടെ ചിത്രവും അവര്‍ക്കൊപ്പമുള്ള യാത്രയുമെല്ലാം നയന്‍താരയും വിഘ്നേഷ് ശിവനും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
Also Read:ആരാധകരുടെ കാത്തിരിപ്പിന് വിരാമം; നയന്‍താര വിവാഹ വീഡിയോ റിലീസ് തിയതി പ്രഖ്യാപിച്ചു