കേരളം

kerala

ETV Bharat / entertainment

ജീവിതത്തിലും താരം; സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടികൂടി നവ്യ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ - Navya Nair chased lorry

സൈക്കിള്‍ യാത്രികന് തുണയായി നവ്യ നായര്‍. ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികനാണ് നടി തുണയായത്. സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട്‌ നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് നിര്‍ത്തിച്ച് നവ്യ നായര്‍..

NAVYA NAIR RESCUED CYCLIST  NAVYA NAIR  നവ്യ നായര്‍  ലോറി പിന്തുടര്‍ന്ന് നവ്യ നായര്‍
Navya Nair (ETV Bharat)

By ETV Bharat Entertainment Team

Published : Sep 18, 2024, 11:24 AM IST

സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടര്‍ന്ന് പിടികൂടിയ നടി നവ്യ നായര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും താരമായിരിക്കുകയാണ് നവ്യ നായര്‍.

പട്ടണക്കാട് ലോറി ഇടിച്ച് പരിക്കേറ്റ സൈക്കിള്‍ യാത്രികനാണ് നവ്യ തുണയായി മാറിയത്. പട്ടണക്കാട് അഞ്ചാം വാര്‍ഡ് ഹരി നിവാസില്‍ രമേശിന്‍റെ സൈക്കിളില്‍, ഇടിച്ച് നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് നിര്‍ത്തിച്ച് നാടിന് മാതൃകയായി നവ്യ നായര്‍. തുടര്‍ന്ന് അപകട വിവരം കൃത്യ സമയത്ത് പൊലീസിലും അറിയിച്ച്, ചികിത്സയും ഉറപ്പാക്കിയ ശേഷമാണ് നവ്യ മടങ്ങിയത്.

നവ്യയുടെ അവസരോചിതമായ ഇടപെടല്‍ മാതൃകാപരം എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. മൈനാഗപ്പള്ളിയില്‍ യുവതിയുടെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയ സംഭവം വലിയ വിമര്‍ശനത്തിന് ഇടയാക്കുമ്പോഴാണ് നവ്യ നായരുടെ ഈ മാതൃകപരമായ ഇടപെടല്‍.

കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ പട്ടണക്കാട് ഇന്ത്യന്‍ കോഫി ഹൗസിന് സമീപമായിരുന്നു അപകടം. ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്‌ട്രേഷന്‍ ട്രെയിലറാണ് രമേശന്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ചത്. സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ട്രെയിലര്‍ നിര്‍ത്താതെ പോയതോടെ നവ്യയുടെ വാഹനം പിന്തുടര്‍ന്നു.

ഈ സമയം അപകട വിവരം നടി, പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു. നവ്യ നായരുടെ വാഹനം ട്രെയിലറിനെ പിന്തുടര്‍ന്ന് നിര്‍ത്തിച്ചപ്പോള്‍ ഹൈവേ പൊലീസും സ്ഥലത്തെത്തി. നവ്യയെ കൂടാതെ അമ്മ വീണ, സഹോദരന്‍ രാഹുല്‍, മകന്‍ സായി കൃഷ്‌ണ, അച്ഛന്‍ രാജു നായര്‍ എന്നിവര്‍ നവ്യക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. സഹോദരന്‍ രാഹുലായിരുന്നു വാഹനം ഓടിച്ചിരുന്നത്.

Also Read: Navya Nair's Post Against Media : 'തിരുത്താന്‍ കഴിയാത്ത തെറ്റാണ് മാധ്യമ ഭീകരത' ; കുറിപ്പുമായി നവ്യ നായർ

ABOUT THE AUTHOR

...view details