മലയാളികളുടെ പ്രിയ താരമാണ് നവ്യ നായര്‍. സിനിമകളില്‍ നിറഞ്ഞു നിന്ന സമയത്തായിരുന്നു നവ്യയുടെ വിവാഹം. ഇതോടെ താരം സിനിമയില്‍ നിന്ന് ഒരിടവേള എടുത്തു. ഇപ്പോഴിതാ വീണ്ടും വെള്ളിത്തിരയില്‍ സജീവമായിരിക്കുകയാണ് . ഇതോടൊപ്പം സമൂഹമാധ്യമങ്ങളിലും സജീവമാണ് നവ്യ നായര്‍.
താനുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ വിശേഷങ്ങള്‍ ആരാധകരുമായി നവ്യ എപ്പോഴും പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പ്രിയ്യപ്പെട്ടവര്‍ ചേര്‍ന്നൊരുക്കിയ പിറന്നാള്‍ സര്‍പ്രൈസിന്‍റെ വീഡിയോ നവ്യ തന്നെയാണ് ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മനോഹരമായ കേക്കാണ് പ്രിയ്യപ്പെട്ടവര്‍ നവ്യയുടെ പിറന്നാളിനായി ഒരുക്കിയത്. കേക്കിനുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന ഒരു നര്‍ത്തകിയാണ് പ്രധാന കൗതുകം. 'അങ്ങനെ ഈ വര്‍ഷത്തെ പിറന്നാളോട് കൂടി ഈ പരിപാടി അവസാനിച്ചിരിക്കുന്നു. ഈ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം, ദയവ് ചെയ്‌ത് ഓര്‍മിപ്പിക്കല്ലേ പൊന്നേ.. നടന്നതൊക്കെ ഇവിടെയുണ്ട്. അപ്പോ ഓക്കെ ബൈ' എന്ന അടിക്കുറിപ്പോടെയാണ് നവ്യ പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോ പങ്കുവച്ചത്.
'ഈ കേക്ക് എന്‍റെ വീട്ടുകാര്‍ പ്ലാന്‍ ചെയ്‌തതല്ല. ഇത് എന്‍റെ സിനിമകള്‍ കണ്ടും അല്ലാതെയും എന്നെ ഇഷ്‌ടപ്പെടുകയും എന്‍റെ വലിയ സപ്പോര്‍ട്ട് സിസ്‌റ്റമായി മാറുകയും ചെയ്‌ത പ്രിയപ്പെട്ടവര്‍ സമ്മാനിച്ചതാണ്. ജബിയ്‌ക്ക് പ്രത്യേക നന്ദി. എപ്പോഴും വെറൈറ്റി സമ്മാനിച്ച് അമ്പരിപ്പിക്കുന്ന ഈ പെണ്‍കുട്ടിയുടെ മാജിക്കുകള്‍ അവസാനിക്കുന്നില്ല. മാതംഗി ഫെസ്‌ററിവലും സൂര്യഫെസ്‌റ്റിവലും വിദ്യാരംഭവും മറ്റും കഴിഞ്ഞതിനാല്‍ ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അമ്മയ്ക്ക് സായിക്കുമൊപ്പം ഈ കള്ളത്തരങ്ങള്‍ക്കെല്ലാം കൂട്ടുനിന്ന ആര്യയും ലക്ഷ്‌മിയും.. സന്തോഷം കൊണ്ടു കണ്ണു നിറയുന്നു'. നവ്യയുടെ വാക്കുകള്‍. അതേ സമയം നിരവധി പേരാണ് നവ്യ നായര്‍ക്ക് പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുന്നത്.