നരേൻ നായകനായി പുതിയ ചിത്രം വരുന്നു. മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം 'ആത്മ'യിലാണ് താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Narain starrer Mystery horror thriller Athma movie). ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.
'ആത്മ' ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ജയം രവിയാണ് തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പോസ്റ്റർ റിലീസ് ചെയ്‌തത് (Athma movie first look poster out). ഏറെ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന പോസ്റ്റർ മികച്ച പ്രതികരണമാണ് നേടുന്നത്. സുഗീതാണ് 'ആത്മ' സിനിമയുടെ സംവിധായകൻ.
ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരൻ പുതുതായി ഒരു വീട്ടിൽ താമസിക്കാൻ എത്തുന്നതോടെയാണ് ഈ ചിത്രത്തിന്‍റെ കഥ തുടങ്ങുന്നത്. പിന്നാലെ തന്‍റെ മുറിയിൽ നിന്നും വ്യത്യസ്‌തമായ ഒരു സ്ത്രീ ശബ്‌ദം അയാൾ കേൾക്കാൻ തുടങ്ങുകയാണ്. ഇതിന് പിന്നിലെ നിഗൂഢതയുടെ ചുരുളഴിയിക്കാൻ അയാൾ പുറപ്പെടുന്നതും തുടർന്ന് നിരവധി രഹസ്യങ്ങൾ അയാൾക്ക് മുന്നിൽ വെളിപ്പെടുന്നതുമാണ് ചിത്രം പറയുന്നത്.
അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുന്ന, പ്രേക്ഷകന് മികച്ച തിയേറ്റർ എക്‌സ്‌പീരിയൻസ് സമ്മാനിക്കുന്ന ത്രില്ലറാകും 'ആത്മ' എന്ന് അണിയറ പ്രവർത്തകർ ഉറപ്പ് തരുന്നു. 'കൈതി', 'വിക്രം' തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ കയ്യടി നേടിയ നരേൻ, ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരന്‍റെ വെല്ലുവിളി നിറഞ്ഞ വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത് എങ്ങനെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മലയാളിയായ ശ്രദ്ധ ശിവദാസാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. 'ദില്ലുക്കു ദുഡ്ഡു 2' എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ അഭിനേത്രയാണ് ശ്രദ്ധ ശിവദാസ്. ബാല ശരവണൻ, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഇവർക്കൊപ്പം ഫിലിപ്പിനോ താരങ്ങളായ ഷെറിസ് ഷീൻ അഗദും ക്രിസ്റ്റീൻ പെന്‍റിസിക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു എന്നതും ഈ ചിത്രത്തിന്‍റെ പ്രത്യേകതയാണ്.
'ആത്മ' ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുബായിലാണ് 'ആത്മ' സിനിമയുടെ ചിത്രീകരണം നടന്നത്. യുഎഇയിലെ കദ്രിസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ നജീബ് കാദിരിയാണ് ഈ ചിത്രം നിർമിക്കുന്നത്. പ്രശസ്‌ത സംവിധായകൻ സുശീന്ദ്രനാണ് തമിഴ്‌നാട്ടിൽ ചിത്രം വിതരണം ചെയ്യുന്നത്. ബദറുദ്ധീൻ പാണക്കാടാോണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.
രാകേഷ് എൻ ശങ്കറാണ് 'ആത്മ'യ്‌ക്കായി കഥയും തിരക്കഥയും രചിച്ചത്. വിവേക് മേനോൻ ഛായാഗ്രഹണവും മാങ്ങൽ സുവർണൻ, ശശ്വത് സുനിൽ കുമാർ എന്നിവർ സംഗീത സംവിധാനവും നിർവഹിക്കുന്നു. സൗണ്ട് എഞ്ചിനീയർ : ഫസൽ എ ബക്കർ, കളറിസ്റ്റ് : ലിജു പ്രഭാകർ, കോസ്റ്റിയൂം ഡിസൈനർ : സരിതാ സുഗീത്, പ്രൊഡക്ഷൻ കൺട്രോളർ : ഹാരിസ് ദേശം, മേക്കപ്പ് : അമൽ, സൗണ്ട് ഡിസൈൻ : ഷിജിൻ മെൽവിൻ മാൻഹാത്തോൺ, അഭിഷേക് നായർ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
നിലവിൽ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പി ആർ ഒ - പ്രതീഷ് ശേഖർ.