മധുര: ശ്രീവല്ലിപുത്തുര്‍ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയ സംഗീതജ്ഞന്‍ ഇളയരാജയെ തടഞ്ഞ് ക്ഷേത്ര ഭാരവാഹികള്‍. ആചാര പ്രകാരം ശ്രീകോവിലില്‍ ഭക്തര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങി.
ശ്രീവില്ലിപൂത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെത്തിയ ഇളയരാജയെ തമിഴ്‌നാട് ദേവസ്വം വകുപ്പ് അധികൃതർ സ്വീകരിച്ചു. തുടർന്ന് പെരിയ പെരുമാൾ ക്ഷേത്രം, നന്ദാവനം തുടങ്ങിയവയിൽ അദ്ദേഹം ദർശനം നടത്തി. ഇതിനു പിന്നാലെ ആണ്ടാൾ ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിനിടയില്‍ നിന്ന് ഭാരഭാഹികള്‍ തടയുകയായിരുന്നു. തുടർന്ന് അദ്ദേഹം ശ്രീകോവിലിന്‍റെ പുറത്തു നിന്ന് പ്രാർത്ഥന നടത്തി.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആളുകള്‍ രംഗത്ത് എത്തി.ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം.
ഇതേസമയം സാധാരണയായി പൂജാരിമാര്‍ അല്ലാതെ ശ്രീകോവിലില്‍ ആരും കയറാറില്ലെന്നും ഇളയരാജയ്ക്ക് എന്തെങ്കിലു ആശയക്കുഴപ്പം സംഭവിച്ചതാകാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.