കേരളം

kerala

ETV Bharat / entertainment

മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രം "മുറ"യുടെ ചിത്രീകരണം പൂർത്തിയായി - Mura Film Shooting Completed - MURA FILM SHOOTING COMPLETED

പ്രധാനമായും തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിലാണ് മുറയുടെ ചിത്രീകരണം നടന്നത്.

MUHAMMAD MUSTAFA MURA  മുഹമ്മദ് മുസ്‌തഫ ചിത്രം മുറ  NEW MALAYALAM FILM MURA  MURA SHOOTING
"Mura" Film Directed By Muhammad Mustafa Shooting has been Completed

By ETV Bharat Kerala Team

Published : Apr 5, 2024, 12:10 PM IST

എറണാകുളം :കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന "മുറ"യുടെ ചിത്രീകരണം പൂർത്തിയായി. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മുറയുടെ ചിത്രീകരണം അൻപത്തിഏഴ് ദിവസങ്ങളെടുത്താണ് പൂർത്തിയാക്കിയത്.

"Mura" Film Directed By Muhammad Mustafa Shooting has been Completed

തിരുവനന്തപുരംത്തിന് പുറമെ മധുരൈ, തെങ്കാശി, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലായാണ് മുറയുടെ ഷൂട്ടിംഗ് നടന്നത്. കേരളത്തിലെ സിനിമാരംഗത്തെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ എച്ച്‌ആർ പിക്‌ചേഴ്‌സിന്‍റെ നേതൃത്വത്തിൽ റിയാ ഷിബു ആണ് ചിത്രത്തിന്‍റെ നിർമ്മാണം നിർവഹിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്‌ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

"മുറ"യുടെ ചിത്രീകരണം പൂർത്തിയായി

ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : റോണി സക്കറിയ, ഛായാഗ്രഹണം: ഫാസിൽ നാസർ, എഡിറ്റിംഗ്: ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്‌റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട് എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

Also Read :'കപ്പേള'യ്‌ക്ക് ശേഷം 'മുറ' ; മുഹമ്മദ് മുസ്‌തഫ - സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്ത്

ABOUT THE AUTHOR

...view details