എംടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സംവിധായകന്‍ ഹരിഹരന്‍ എത്തി. നിറകണ്ണുകളോടെയാണ് എംടിയുടെ കോഴിക്കോടെ സിത്താര എന്ന വീട്ടില്‍ എത്തി ഹരിഹരന്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചത്. മലയാളികള്‍ക്ക് ഇന്നും മറക്കാനാവാത്ത തരത്തിലുള്ള സിനിമകളാണ് എം ടി ഹരിഹരന്‍ കൂട്ടുക്കെട്ടില്‍ പിറന്നത്. അതും മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍.
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
മധു, അംബിക, ശ്രീവിദ്യ , എം ജി സോമന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കികൊണ്ട് എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച. 1979 ലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
വളര്‍ത്തുമൃഗങ്ങള്‍
ഹരിഹരന്‍ സംവിധാനം ചെയ്‌ത് 1981 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വളര്‍ത്തുമൃഗങ്ങള്‍. എംടിയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രതീഷ്, സുകുമാരന്‍, മാധവി, തിക്കുറിശ്ശി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.
പഞ്ചാഗ്നി
എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് പഞ്ചാഗ്നി. 1986ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍, ഗീത, നദിയ മൊയ്‌തു, തിലകന്‍, ദേവന്‍, നെടുമുടി വേണു തുടങ്ങിയര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണിത്.
അമൃതംഗമയ
1987ൽ ഷിർദ്ദിസായി ക്രിയേഷൻസിന്‍റെ ബാനറിൽ എം.ടി. വാസുദേവൻ നായർ കഥ, തിരക്കഥ, സഭാഷണം എന്നിവ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്‌ത ചിത്രമാണ്അമൃതം ഗമയ. മോഹൻലാൽ, തിലകൻ, ഗീത, പാർവ്വതി, വിനീത്, ക്യാപ്റ്റൻ രാജു തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.
ആരണ്യകം
1988-ലെ ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആരണ്യകം. ഹരിഹരൻ സംവിധാത്തില്‍ എം ടി വാസുദേവൻ നായർ തിരക്കഥ എഴുതിയ ചിത്രമാണ്. സലിമ, ദേവൻ, വിനീത്, പാർവതി എന്നിവർ അഭിനയിച്ചു.
ഒരു വടക്കന്‍വീരഗാഥ
മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.
എംടി ഹരിഹരന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മമ്മൂട്ടി നായകനായ ഒരു വടക്കന്‍ വീരഗാഥയ്ക്ക് നാല് ദേശീയ അവാര്‍ഡുകളാണ് ലഭിച്ചിട്ടുള്ളത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പിവി ഗംഗാധരന്‍ നിര്‍മിച്ച ചിത്രമായിരുന്നു ഇത്. എംടി വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ഒരു വടക്കന്‍വീരഗാഥയിലൂടെ ലഭിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മമ്മൂട്ടിക്കായിരുന്നു.