Mohanlal at Manorathangal launch (ETV Bharat) എറണാകുളം: 47 വർഷത്തെ തന്‍റെ സിനിമ ജീവിതത്തിൽ പകരം വയ്ക്കാനില്ലാത്ത ഒരുപിടി മികച്ച കഥാപാത്രങ്ങൾ തനിക്കായി സൃഷ്‌ടിച്ചത് എംടി വാസുദേവൻ നായര്‍ എന്ന് മോഹന്‍ലാല്‍. 'മനോരഥങ്ങളുടെ' ലോഞ്ച് വേളയില്‍ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
എംടി വാസുദേവന്‍ നായര്‍ക്ക് ഒരു ഗുരു പൂജയാണ് 'മനോരഥങ്ങള്‍' എന്നും മോഹന്‍ലാല്‍ പറഞ്ഞു. 'നിങ്ങൾ വായിച്ചു മനസ്സിലാക്കിയതും കാണുകയും ചെയ്‌തതാണ് ഈ സിനിമയിലെ കഥകളും കഥാപാത്രങ്ങളും ഒക്കെ. ഇന്ന് ഈ കഥകൾക്ക് പുതിയ ഭാഷ അനുഭവിക്കാനുള്ള ഭാഗ്യം നമുക്കുണ്ടായി. അതൊരു വലിയ ഭാഗ്യമാണ്. വളരെ ചെറിയ സമയം കൊണ്ട് ഇത്തരം കഥകൾ ചിത്ര ഭാഷയിലേയ്‌ക്ക് മാറ്റുന്നത് വലിയ ശ്രമകരമായ കാര്യമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഒണ്‍പത് കഥകളെ എട്ട് സംവിധായകരാണ് സിനിമയാക്കിയത്. അവർ അവരുടെ കർമ്മം വളരെ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. എംടി സാറിന്‍റെ പത്ത് പന്ത്രണ്ടോളം സിനിമകളിൽ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. 47 വർഷത്തെ എന്‍റെ സിനിമ ജീവിതത്തിൽ ഏറ്റവും മനോഹരമായ കഥാപാത്രങ്ങൾ തന്നെയായിരുന്നു ആ കഥാപാത്രങ്ങൾ. 'അമൃതംഗമയം' മുതൽ അവസാനമുള്ള 'ഓളവും തീരവും' വരെ അത് നീളുന്നു'. -മോഹന്‍ലാല്‍ പറഞ്ഞു.
'മനോരഥങ്ങളി'ലെ 'ഓളവും തീരവും' എന്ന ഹ്രസ്വ ചിത്രത്തിലാണ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയത്. ഓഗസ്‌റ്റ് 15 മുതൽ 'മനോരഥങ്ങള്‍' എന്ന ആന്തോളജി വെബ് സീരീസ് സീ5 ല്‍ സ്‌ട്രീമിംഗ് ആരംഭിച്ചിരുന്നു. ഒൻപത് ചെറു സിനിമകള്‍ അടങ്ങുന്ന ആന്തോളജി വെബ് സീരീസാണ് 'മനോരഥങ്ങള്‍'. സീരിസിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ശ്യാമപ്രസാദ്, പ്രിയദര്‍ശന്‍, മഹേഷ് നാരായണന്‍, ജയരാജ്, രതീഷ് അമ്പാട്ട്, രഞ്ജിത്ത്, സന്തോഷ് ശിവന്‍ തുടങ്ങിയവരാണ് 'മനോരഥങ്ങള്‍' ഒരുക്കിയിരിക്കുന്നത്. 'ഓളവും തീരവും', 'ശിലാലിഖിതം' എന്നീ രണ്ട് ചിത്രങ്ങളാണ് പ്രിയദർശൻ സംവിധാനം ചെയ്‌തിരിക്കുന്നത്. രഞ്ജിത്ത് ഒരുക്കിയ 'കടുഗണ്ണാവ' ഒരു യാത്രക്കുറിപ്പ്' എന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തിയത്. ശ്രീലങ്കയിലേയ്‌ക്കുള്ള മമ്മൂട്ടിയുടെ കഥാപാത്രം നടത്തുന്ന യാത്രയാണ് 'കടുഗണ്ണാവ'യുടെ പശ്ചാത്തലം.
'മഹേഷ് നാരായണന്‍ ഒരുക്കിയ 'ഷെര്‍ലക്കി'ല്‍ ഫഹദ് ഫാസിലാണ് നായകന്‍. സിദ്ദീഖ് കേന്ദ്രകഥാപാത്രത്തിലെത്തിയ 'അഭയം തേടി വീണ്ടും' സംവിധാനം ചെയ്‌തത് സന്തോഷ് ശിവയാണ്. ഇന്ദ്രജിത്തും, അപര്‍മ ബാലമുരളിയും വേഷമിട്ട 'കടല്‍കാറ്റ്' രതീഷ് അമ്പാട്ട് ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്. ശ്ര്യാമപ്രസാദിന്‍റെ 'കാഴ്‌ച'യില്‍ നായികയായി എത്തിയത് പാര്‍വതി തിരുവോത്താണ്. ജയരാജ് സംവിധാനം ചെയ്‌ത 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും സുരഭിയുമാണ് വേഷമിട്ടിരിക്കുന്നത്.
Also Read:9 കഥകള്‍, 9 താരങ്ങള്‍; സ്വാതന്ത്ര്യ ദിന സമ്മാനമായി മനോരഥങ്ങള്‍ സ്‌ട്രീമിംഗ് ആരംഭിച്ചു - Manorathangal released in Zee5