ETV Bharat / education-and-career

വെള്ളാര്‍മലയുടെ മക്കള്‍ പറയുന്നു; 'എന്തെന്നറിഞ്ഞീല്ലതിൻ മുമ്പ് തന്നെ സമസ്‌തവും നക്കിത്തുടച്ചു പായുന്നു...' - VELLARMALA STUDENTS PERFORMANCE

സ്‌കൂള്‍ സ്ഥാപിതമായതിൽ തുടങ്ങി ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ട ആ രാത്രിയിലൂടെ കടന്ന് അതിനുശേഷമുള്ള അതിജീവനം കൂടി ഇതിവൃത്തമാക്കിയാണ് നൃത്തം.

VELLARMALA SCHOOL  വെള്ളാര്‍മല സ്‌കൂള്‍  വെള്ളാര്‍മല സ്‌കൂളിലെ വിഥാര്‍ഥികള്‍  കലോത്സവ വേദി  KALOLSAVAM 2025
Vellarmala School Students on Stage (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 4, 2025, 2:10 PM IST

Updated : Jan 4, 2025, 2:48 PM IST

തിരുവനന്തപുരം: കലോത്സവ വേദിയിൽ ഉരുളെടുത്ത ഉറ്റവരുടെയും ഉടയവരുടെയും കഥ പറഞ്ഞ് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍. വേദിയിൽ സ്വന്തം നാടിൻ്റെയും സ്‌കൂളിൻ്റെയും അതിജീവനത്തെ കഥ പറയുകയായിരുന്നു വെള്ളാര്‍മലയിലെ മക്കള്‍. 'എന്തെന്നറിഞ്ഞീല്ലതിൻ മുൻപ് തന്നെ സമസ്‌തവും നക്കിത്തുടച്ചു പായുന്നു...' എന്ന വരികൾ വെറുതെ ആടി തീര്‍ക്കുകയല്ലവര്‍. സ്വന്തം ജീവതത്തിൻ്റെ സാക്ഷ്യമാണ് ഇവര്‍ പറഞ്ഞുവച്ചത്.

വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നൃത്തം (ETV Bharat)

വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് ഇത്തവണത്തെ കലോത്സവത്തില്‍ പറയാൻ ഒരുപാട് കഥകളുണ്ട്. ഒട്ടനവധി ജീവനുകളെടുത്ത മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലിൻ്റെ കഥ. കലോത്സവ വേദിയിലെ ഉദ്ഘാടന ചടങ്ങിലാണ് കുട്ടികള്‍ അവരുടെ അതിജീവനത്തിൻ്റെ കഥ പറഞ്ഞത്. നൃത്തത്തിൽ പങ്കെടുത്ത വീണ, സാദിക, അശ്വിനി, അഞ്ചല്‍, റിഷിക, ശിവപ്രിയ, വൈഗാ ഷിബു തുടങ്ങി ഏഴു കുട്ടികളും ചൂരല്‍മലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ടുപേര്‍ ദുരന്തത്തെ നേരില്‍ കണ്ടവരാണ്. നാരായണന്‍കുട്ടി എഴുതിയ വരികള്‍ നൃത്താധ്യാപകന്‍ അനില്‍ വെട്ടിക്കാട്ടിരിയാണ് അരങ്ങിലെത്തിച്ചത്.

"നാടിൻ്റെ നടുവിലൂടൊരു മഹാ നദി

ശവവാഹനം പോലെ ഒഴുകുന്നു...

ഇവിടൊരു സ്വര്‍ഗമായ് കണ്ട മനുഷ്യരെ...

സ്വപ്‌നവും കണ്ടുറങ്ങുന്ന മനുഷ്യരെ...

വീടോടടര്‍ത്തി എടുത്തു കടപുഴകി..

ക്രൂരമായ് ദൂരേക്കെറിഞ്ഞു..."

സ്‌കൂള്‍ സ്ഥാപിതമായതിൽ തുടങ്ങി ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ട ആ രാത്രിയിലൂടെ കടന്ന് അതിനുശേഷമുള്ള അതിജീവനം കൂടി ഇതിവൃത്തമാക്കിയാണ് നൃത്തം. ജില്ലാ കലോത്സവത്തില്‍ സംഘ നൃത്തത്തിന് എ ഗ്രേഡ് ലഭിച്ച കുട്ടികളെ സര്‍ക്കാര്‍ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഏഴംഗ സംഘമാണ് ചുവടുവച്ചത്. ദുരന്തമുഖത്തു നിന്ന് അതിജീവനത്തിലേക്കുള്ള പ്രയാണത്തിന് വെള്ളാര്‍മല സ്‌കൂളിനു കരുത്തുപകരുകയാണ് കലോത്സവം.

Read More: ഇരവുകള്‍പകലാക്കീടാം വരുകിനി മാളോരേ...സ്വാഗതമോതി അനന്തപുരി; കലോത്സവ അരങ്ങുണര്‍ന്നത് അത്യാകര്‍ഷകമായ സംഗീത നൃത്തവിരുന്നോടെ - KERALA STATE KALOLSAVAM 2025

Last Updated : Jan 4, 2025, 2:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.