കേരളം

kerala

ETV Bharat / entertainment

'നീ നമ്മുടെ വെള്ളത്തൂവലിന്‍റെ അഭിമാനമല്ലേ...': മാത്യു-അനിഖ ചിത്രം കപ്പിന്‍റെ ട്രെയിലര്‍ പുറത്ത് - new movie cup trailer released - NEW MOVIE CUP TRAILER RELEASED

ചിത്രം സെപ്റ്റംബര്‍ 27 ന് തിയേറ്ററുകളില്‍ എത്തും.

Other Keyword *  Enter here.. ACTOR MATHEW  ANIKA SURENDRAN  നമിത പ്രമോദ്  കപ്പ് സിനിമ
cup trailer released (YOUTUBE Think Music India)

By ETV Bharat Entertainment Team

Published : Sep 14, 2024, 9:54 PM IST

മാത്യു തോമസ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'കപ്പ്' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ടൊവിനോ തോമസ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ പങ്കുവച്ചത്. നമിത പ്രമോദ്, അനിഖ സുരേന്ദ്രന്‍, റിയ ഷിബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇടുക്കിയിലെ വെള്ളത്തൂവല്‍ എന്ന മലയോര ഗ്രാമത്തിലെ ബാഡ്‌മിന്‍റണ്‍ കളിയില്‍ തല്‍പ്പരനായ ഒരു യുവാവിന്‍റെ സ്വപ്‌ന സാക്ഷാത്കാരമാണ് കപ്പ് എന്ന ചിത്രം പറയുന്നത്.

ഗുരു സോമസുന്ദരം, ജൂഡ് ആന്‍റണി ജോസഫ്, ഇന്ദ്രന്‍സ്, ആനന്ദ് റോഷന്‍, തുഷാര, മൃണാളിനി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തിരക്കഥ- അഖിലേഷ് ലതാ രാജ്, ഡെന്‍സണ്‍ ഡ്യൂറോം. സംഗീതം - ഷാന്‍ റഹ്മാന്‍, ഛായഗ്രഹണം - നിഖില്‍ പ്രവീണ്‍, എഡിറ്റിങ് - റെക്‌സണ്‍ ജോസഫ്. കലാസംവിധാനം - ജോസഫ് തെല്ലിക്കല്‍. ചീഫ് അസോയിയേറ്റ് ഡയറക്‌ടേഴ്‌സ് - മുകേഷ് വിഷ്‌ണു, രഞ്ജിത്ത് മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - പൗലോസ് കുറുമുറ്രം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നന്ദു പൊതുവാള്‍. പി ആര്‍ ഒ - റോജിന്‍ കെ റോയ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അനന്യാ ഫിലിംസിന്‍റെ ബാനറില്‍ ആല്‍വിന്‍ ആന്‍റണി, എയ്ഞ്ചലിനാ മേരി ആന്‍റണി എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് അല്‍ഫോന്‍സ് പുത്രന്‍ ആണ്. നവാഗതനായ സഞ്ജു വി സാമുവല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 27 ന് തിയേറ്ററുകളില്‍ എത്തും.

Also Read:'ഒരു സെക്‌സ് എജ്യുക്കേഷന്‍' ; കൗതുകമുണർത്തി 'സമാധാന പുസ്‌തകം' ട്രെയിലർ

ABOUT THE AUTHOR

...view details