ജെന്‍സന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മമ്മൂട്ടി. ജെന്‍സന്‍റെ വിയോഗം വലിയ ദു:ഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമെന്ന് മമ്മൂട്ടി. സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്‍റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്നും മമ്മൂട്ടി. ഫേസ്‌ബുക്കിലൂടെയായിരുന്നു ജെന്‍സന് അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി എത്തിയത്.
'ജെന്‍സന്‍റെ വിയോഗം വലിയ ദു:ഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന.. ചിന്തിക്കാവുന്നതിനും അപ്പുറമാണ്... സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്‍റെ പ്രിയപ്പെട്ടവര്‍ക്കും. ' -ഇപ്രകാരമാണ് മമ്മൂട്ടി കുറിച്ചത്.
കല്‍പ്പറ്റയില്‍ ബസ്സും വാനും കൂട്ടിയിടിച്ചുണ്ടായ വാഹന അപകടത്തില്‍ തലയ്‌ക്ക് ഗുരുതര പരുക്കേറ്റ ജെന്‍സന്‍, മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ബുധനാഴ്‌ച രാത്രിയോടെ ജെന്‍സന്‍ മരണത്തിന് കീഴടങ്ങി. ജെന്‍സനെ അവസാനമായി കാണാന്‍ ശ്രുതി ആശുപത്രിയില്‍ എത്തിയിരുന്നു. ജെന്‍സന്‍റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നടക്കും.
അതേസമയം വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ് ശ്രുതി. വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ എല്ലാം നഷ്‌ടമായ ശ്രുതിയ്‌ക്ക് ജീവിതത്തിലേയ്‌ക്കുള്ള പ്രതീക്ഷയായിരുന്നു പ്രിതിശ്രുത വരനായ ജെന്‍സന്‍. 10 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഈ സെപ്‌റ്റംബറില്‍ ഇരുവരുടെയും വിവാഹം നടക്കാനിരിക്കെ ആയിരുന്നു വിധി വില്ലനായെത്തി ജെന്‍സന്‍റെ ജീവന്‍ കവര്‍ന്നത്.
Also Read: ചൂരല്‍മലയിലെ ശ്രുതിയെ തേടി വീണ്ടും ദുരന്തം; പ്രതിശ്രുത വരന്‍റെ നില ഗുരുതരം - Jensons Condition Very Critical