കേരളം

kerala

ETV Bharat / entertainment

ടർബോ ജോസ്‌ ഇനി അറബി സംസാരിക്കും ; ഷാർജ സെൻട്രൽ മാളിൽ സിനിമയുടെ വിജയാഘോഷം - Turbo Arabic Version Teaser Release - TURBO ARABIC VERSION TEASER RELEASE

വൈശാഖ് സംവിധാനം ചെയ്‌ത 'ടർബോ'യുടെ വിജയാഘോഷം ഷാർജയിൽ നടന്നു. ചിത്രത്തിന്‍റെ അറബിക് വേർഷനും റിലീസിനൊരുങ്ങുകയാണ്. ടീസർ മമ്മൂട്ട് റിലീസ് ചെയ്‌തു.

MAMMOOTTY  TURBO  ARABIC VERSION TEASER RELEASED  TURBO SUCCESS MEET IN SHARJAH
Turbo Arabic Version Teaser Released (ETV Bharat)

By ETV Bharat Kerala Team

Published : Jun 20, 2024, 12:43 PM IST

എറണാകുളം :മെഗാസ്‌റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ വൻ വിജയത്തോട് അനുബന്ധിച്ച് സിനിമയുടെ വിജയാഘോഷം ഷാർജ സെൻട്രൽ മാളിൽ വച്ച് നടന്നു. ചിത്രം വൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്‍റെ അറബിക് വേർഷൻ റിലീസിനൊരുങ്ങുകയാണ്. എല്ലാ കഥാപാത്രങ്ങൾക്കും പ്രാദേശിക എമിറാത്തി കലാകാരന്മാരാണ് ശബ്‌ദം നൽകിയിരിക്കുന്നത്. അറബിക് വേർഷൻ ജിസിസിയിൽ ഉടൻ റിലീസിനെത്തും.

'സിനിമയുടെ വിജയാഘോഷത്തിൽ മെഗാസ്‌റ്റാർ മമ്മൂട്ടി, സംവിധായകൻ വൈശാഖ്, ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ ശ്രീ അബ്‌ദുൽ സമദ്, ഖാലിദ് അൽ അമേരി, അനുരാ മത്തായി എന്നിവർ പങ്കെടുത്തു. ലൈൻ ഇൻവെസ്‌റ്റ്‌മെന്‍റ് പ്രോപ്പർട്ടി എൽഎൽസി സിഇഒ മിസ്‌റ്റർ ജെയിംസ് വർഗീസ്, ലൈൻ ഇൻവെസ്‌റ്റ്‌മെന്‍റ് ജിഎം നവനീത് സുധാകരൻ, ഷാർജ സെൻട്രൽ മാൾ മാനേജർ റസ്വാൻ അബ്‌ദുൾ റഹ്‌മാൻ എന്നിവർ ചടങ്ങിൽ ടർബോ ടീമിനെ സ്വാഗതം ചെയ്‌തു.

ചിത്രം വൻ വിജയമാക്കിയതിൽ മമ്മൂട്ടി പ്രേക്ഷകരോട് നന്ദി പ്രകടിപ്പിച്ചു . ശേഷം ചിത്രത്തിന്‍റെ അറബിക്ക് വേർഷൻ ടീസർ അദ്ദേഹം ലോഞ്ച് ചെയ്‌തു. അറബിക് ഡബ്ബിനു പിന്നിൽ പ്രവർത്തിച്ച ടീമിനെ മമ്മൂട്ടി അഭിനന്ദിച്ചു. മലയാളികളും എമിറാത്തികളും തമ്മിലെ ഒരു സാംസ്ക്കാരിക ഒത്തുകൂടലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനായിരക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ഹിറ്റ് എഫ്എം 96.7 നോടൊപ്പം ജിഎംഎച്ച് ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ALSO READ :ലുക്കില്‍ വേറെ ലെവല്‍: 'കൽക്കി 2898 എഡി'യിൽ ശോഭനയും, ചിത്രം 27ന് തിയേറ്ററുകളിലേക്ക്

ABOUT THE AUTHOR

...view details