കേരളം

kerala

ETV Bharat / entertainment

മമ്മൂട്ടി 100 ദിവസം, മോഹന്‍ലാല്‍ 30, സൂപ്പര്‍സ്‌റ്റാറുകള്‍ കൊളംബോയിലേക്ക്; 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ വീണ്ടും എത്തുന്നു

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിച്ചെത്തുന്നത്.

MAHESH NARYANAN MOVIE UPDATES  MAMMOOTTY MOHANLAL WILL AGAIN  മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും  മഹേഷ് നാരായണന്‍ സിനിമ
മോഹന്‍ലാലും മമ്മൂട്ടിയും (ETV Bharat)

By ETV Bharat Entertainment Team

Published : 13 hours ago

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും സ്‌ക്രീനിലെത്തുന്നത് കാണാണുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുതാരങ്ങളും മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഒന്നിച്ചെത്തുന്നുവെന്ന വാര്‍ത്ത ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കുമെന്നും ശ്രീങ്കയില്‍ 30 ദിവസത്തെ ചിത്രീകരണമുണ്ടാകുമെന്നും മഹേഷ് നാരായണന്‍ നേരത്തെ ഇ ടിവി ഭാരതിനോട് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

സിനിമയുടെ ചിത്രീകരണത്തിനുള്ള അനുമതിക്കായി അണിയറപ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്‌ചയില്‍ സംവിധായകന്‍ മഹേഷ് നാരായണനൊപ്പം നിർമ്മാതാക്കളായ ആന്‍റോ ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവര്‍ധന തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയില്‍ തുടക്കമാവുകയാണ് വാര്‍ത്തയാണ് പുറത്തു വരുന്നത്.

ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി മമ്മൂട്ടിയും മോഹന്‍ലാലും കൊളംബോയിലേക്ക് എത്തും. ചിത്രത്തിനായി മമ്മൂട്ടി 100 ദിവസം നല്‍കിയെന്നും മോഹന്‍ലാല്‍ 30 ദിവസം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. അതേ സമയം ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

മോഹന്‍ലാല്‍ ഇന്ന് കൊളംബോയില്‍ എത്തുമ്പോള്‍ മമ്മൂട്ടി നാളെയായിരിക്കും കൊച്ചിയില്‍ നിന്ന് വിമാനം കയറുക. ഒരേ ഹോട്ടലിലായിരിക്കും ഇരുവരും താമസിക്കുക. ഷൂട്ടിങ്ങിനായുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായാണ് വിവരം. ബോളിവുഡില്‍ ശ്രദ്ധേയനായ മാനുഷാണ് കാമറ കൈകാര്യം ചെയ്യുന്നത്.

മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും ആസിഫ് അലി, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥയാകും ഈ ചിത്രത്തിന്റേതെന്ന് കുഞ്ചാക്കോ ബോബന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ലണ്ടന്‍, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. എന്നാല്‍ 80 കോടിയോളം ബഡ്‌ജറ്റിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

അതേസമയം ഡീ ഏജിംഗ് ടെക്‌നോളജി ഉപയോഗിക്കാനും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. അങ്ങനെയെങ്കില്‍ ഇരു താരങ്ങളുടെയും കുട്ടിക്കാലവും ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇത് പ്രേക്ഷകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന ഒന്നായി മാറുമെന്നാണ് പ്രതീക്ഷ. ഇത് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം മലൈക്കോട്ടെ വാലിബന്‍ ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‌തത്.

അതേസമയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ട്രെയിലര്‍ തിയേറ്ററുകളിലെത്തി. കങ്കുവ സിനിമയുടെ ഇടവേളകളയ്ക്കിടെയ്ക്കാണ് ബറോസിന്‍റെ ത്രീഡി ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്. അതിഗംഭീര പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഡിസംബര്‍ 25 ന് ക്രിസ്‌മസ് റിലീസായി ബറോസ് തിയേറ്ററുകളില്‍ എത്തും.

ഗൗതം മേനോന്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഡൊമനിക് ആന്‍റ് ദി ലേഡീസ് പഴ്‌സാണ് മമ്മൂട്ടിയുടെ അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം. അതുകൂടാതെ വിനായകനും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Also Read:'കുട്ടികളില്‍ കുട്ടിയായി മമ്മൂട്ടി'; ശിശുദിനത്തില്‍ പ്രത്യേക ഫോട്ടോയുമായി താരം, ചിത്രം വൈറല്‍

ABOUT THE AUTHOR

...view details