കേരളം

kerala

ETV Bharat / entertainment

ചോറില്ല.. കഞ്ഞിയും നെത്തോലിയും; മമ്മൂട്ടിയുടെ ഇഷ്‌ട ഭക്ഷണം കേട്ടാല്‍ ഞെട്ടും - MAMMOOTTY FAVOURITE FOOD

73-ാം വയസ്സിലും യൗവ്വനം കാത്ത് സൂക്ഷിക്കുന്ന മമ്മൂട്ടി.. മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തിന് പിന്നിലെന്ത്? വ്യായാമമോ ഭക്ഷണ നിയന്ത്രണമോ? അതോ ഡയറ്റോ? ഒരു ദിവസം മമ്മൂട്ടി കഴിക്കുന്ന ആഹാരങ്ങള്‍ എന്തൊക്കെ?

MAMMOOTTY  MAMMOOTTY ONE DAY FOOD  മമ്മൂട്ടി  മമ്മൂട്ടി ഇഷ്‌ടം ഭക്ഷണം
Mammootty (ETV Bharat)

By ETV Bharat Entertainment Team

Published : Nov 29, 2024, 3:23 PM IST

Updated : Nov 29, 2024, 4:31 PM IST

ഗ്ലാമറിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ ഇന്നോളം വളര്‍ന്നിട്ടില്ല മലയാള സിനിമയില്‍ ആരും. തന്‍റെ ആരോഗ്യവും ശരീരവും പരിപാലിക്കുന്നതില്‍ താരം പുലര്‍ത്തുന്ന ശ്രദ്ധ മറ്റ് താരങ്ങള്‍ക്ക് മാതൃകയാണ്. 73-ാം വയസ്സിലും യൗവ്വനം കാത്ത് സൂക്ഷിക്കുകയാണ് മലയാള സിനിമയിലെ ഗ്ലാമര്‍ താരം.

ഈ പ്രായത്തിലും മമ്മൂട്ടി എങ്ങനെയാണ് തന്‍റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് എന്നറിയാന്‍ പലര്‍ക്കും ആകാംക്ഷയുണ്ട്. അമിതമായ വ്യായാമമോ..? അതോ ഭക്ഷണ നിയന്ത്രണമോ..? അതോ ജീവിത രീതിയോ..? എന്താണെന്നറിയാന്‍ നമുക്ക് തുടര്‍ന്ന് വായിക്കാം..

മമ്മൂട്ടി ഡയറ്റിലാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ആ ധാരണ തെറ്റാണ്. താരം മൂന്ന് നേരവും ഭക്ഷണം കഴിക്കാറുണ്ട്. അത് വളരെ ക്രമത്തിലാണെന്ന് മാത്രം. വളരെ കുറഞ്ഞ അളവില്‍ മാത്രമെ താരം ഭക്ഷണം കഴിക്കുകയുള്ളു. എത്ര രുചിയുള്ള ഭക്ഷണം കണ്‍മുന്നില്‍ എത്തിയാലും താന്‍ എത്ര കഴിക്കണമെന്ന അളവ് മമ്മൂട്ടിക്കറിയാം. ആ അളവില്‍ മാത്രമെ മമ്മൂട്ടി കഴിക്കുകയുള്ളു.

മമ്മൂട്ടി കഴിക്കുന്ന ഭക്ഷണ രീതിയെ കുറിച്ച് നമ്മുക്കിനി പരിചയപ്പെടാം. വളരെ കൃത്യമായ ഭക്ഷണ രീതി പിന്തുടരുന്ന വ്യക്‌തിയാണ് മമ്മൂട്ടി. വെള്ളത്തില്‍ കുതിര്‍ത്ത ബദാം, ഓട്‌സ്, മുട്ടയുടെ വെള്ള, പപ്പായ എന്നിവയാണ് താരത്തിന്‍റെ പ്രഭാത ഭക്ഷണം.

ഉച്ചയ്‌ക്ക് ചോറ് വല്ലപ്പോഴും.. ചോറ് കഴിച്ചില്ലെങ്കിലും ഉച്ചഭക്ഷണത്തിന് മീന്‍ നിര്‍ബന്ധം.. അതും വറുത്തതും പൊരിച്ചതും ഒന്നുമല്ല. പൊള്ളിച്ച മീന്‍ ആണ് താരത്തിന് പ്രിയം. മീന്‍ വിഭവങ്ങള്‍ താരത്തിന് ഇഷ്‌ടമാണ്. അത് കഴിക്കാറുമുണ്ട്. തേങ്ങ അരച്ച മീന്‍ കറിയാണ് മമ്മൂട്ടിക്ക് ഏറ്റവും ഇഷ്‌ടം. ഇഷ്‌ട മീനുകളാകട്ടെ.. കണവയും കരിമീനും കൊഴുവയും തിരുതയും.

ചോറിന് പകരം ഓട്‌സ്‌ കൊണ്ടുള്ള പുട്ടാണ് താരം ഉച്ചയ്‌ക്ക് കഴിക്കാറ്. ഒപ്പം മീന്‍ കറിയും ഉണ്ടാകും. മമ്മൂട്ടിയുടെ ഓട്ട്‌സ്‌ പുട്ടിനെ കുറിച്ച് സഹതാരങ്ങള്‍ പലകുറി വാചാലരായിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ പാല്‍ ചായയും പതിവില്ല. പക്ഷേ കട്ടന്‍ ചായ കുടിക്കാറുണ്ട്..

രാത്രിയില്‍ ചിലപ്പോള്‍ കഞ്ഞിയും നെത്തോലിയുമാകും ഭക്ഷണം. രാത്രിയിലും മമ്മൂട്ടി ചോറ് കഴിക്കാറില്ല. ഗോതമ്പോ ഓട്ട്‌സോ ഉപയോഗിച്ചുള്ള ഭക്ഷമാകും രാത്രി ആഹാരം. മിക്ക്യവാറും ഗോതമ്പിന്‍റെയോ ഓട്ട്‌സിന്‍റെയോ ദോശയാകും. അതും മൂന്നെണ്ണത്തില്‍ കൂടുതല്‍ കഴിക്കില്ല. തേങ്ങാ പാല്‍ ചേര്‍ത്ത നാടന്‍ ചിക്കന്‍ കറിയും രാത്രിയില്‍ കഴിക്കാറുണ്ട്.. ഒരു കൂണ്‍ സൂപ്പോടു കൂടി ഒരു ദിവസത്തെ ഭക്ഷണം താരം അവസാനിപ്പിക്കും.

മമ്മൂട്ടിയുടെ പേഴ്‌സണല്‍ കുക്ക് ലെനീഷ്, ഷെഫ് സുരേഷ് പിള്ള എന്നിവര്‍ മമ്മൂട്ടിയുടെ ഭക്ഷണ രീതിയെ കുറിച്ച് പലകുറിയായി പറഞ്ഞിട്ടുള്ള കാര്യങ്ങളാണിവ. ഷൂട്ടിംഗിന് പോകുമ്പോള്‍ മമ്മൂട്ടി പലപ്പോഴും തന്‍റെ പേഴ്‌സണല്‍ കുക്കിനെ കൂടെ കൂട്ടാറുണ്ട്. ഷൂട്ടിംഗ് സെറ്റിലും തന്‍റെ ചെഫ് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ മമ്മൂട്ടി പലപ്പോഴും ശ്രദ്ധിക്കാറുണ്ട്.

Also Read: കീറിയ ചെരുപ്പുമായി മമ്മൂട്ടി.. ക്യാമറയ്‌ക്ക് പിന്നിൽ നിന്ന് കരഞ്ഞ് ഛായാഗ്രാഹകൻ

Last Updated : Nov 29, 2024, 4:31 PM IST

ABOUT THE AUTHOR

...view details