അല്ലു അര്‍ജുന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം 'പുഷ്‌പ2: ദി റൂള്‍' എന്ന ചിത്രത്തിന് ശേഷം തെലുഗ് സിനിമാ മേഖലയില്‍ നിന്നും മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം ഇന്ന് റിലീസ് ആയിരിക്കുകയാണ്. പുതുവര്‍ഷത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'ഗെയിം ചെയ്ഞ്ചര്‍' ആണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഈ വര്‍ഷത്തെ ബിഗ് ബഡ്‌ജറ്റ് ചിത്രമായതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷയും വാനോളമാണ്.
'ഇന്ത്യന്‍ 2' എന്ന ചിത്രത്തിന് ശേഷം ശങ്കറിന്‍റെ മറ്റൊരു ചിത്രമാണിത്. രാം ചരണ്‍ ഇരട്ടവേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സോളോ ഹീറോയായി രാം ചരണ്‍ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയില്‍ മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
#GameChanger - Review
— 𝖥ilmyGuy (@filmyguy12) January 10, 2025
A decent political film
One time watch 👍
Terrific in parts tiring overall
3/5 👍👍 pic.twitter.com/NkeiExC6vn
'ഗെയിം ചെയ്ഞ്ചറിന്‍റെ' ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും കേരളത്തിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്.
കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്‍റര്‍ടെയന്‍മെന്‍റ്സ് ആണ്. അല്ലു അർജുന്റെ പുഷ്‌പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്‍റര്‍ടെയന്‍മെന്‍റ്സ് ആയിരുന്നു.
Game changer had Ideas but lacked punch . It’s not unbearable but underwhelming . Shankar’s school of commercial cinema needs new syllabus. pic.twitter.com/x3p0QWjDOS
— Al Pachino (@prv_rtk) January 10, 2025
തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ അതിരാവിലെ തന്നെ പ്രദര്‍ശനം നടന്നിരുന്നു. ആദ്യത്തെ ഷോ അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ചുള്ള റിവ്യു നിറയുകയാണ്.
നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള പ്രതികരണം പങ്കുവയ്ക്കുന്നത്. എന്നാല്‍ സമ്മിശ്ര പ്രതികരണവും ചിത്രത്തിന് വരുന്നുണ്ട്.
#GameChanger is a thrilling mix of action, emotion, and storytelling, with Ram Charan at his best. Gripping narrative, top-notch action, and emotional depth make it a must-watch!
— psycho vivek (@vivek_psy69) January 9, 2025
Rating: ⭐⭐⭐⭐½ / 5#BlockBusterGameChanger
pic.twitter.com/hkvYCWEJLW
ഏതാണ്ട് 450 കോടി രൂപ മുടക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒന്നാം പകുതി ആവറേജാണെന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ചിത്രത്തിന്‍റെ കരുത്ത് എന്നാണ് ഒരു പ്രേക്ഷകന്‍ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
തമിഴ് ട്രാക്കര്‍ മനോബാല വിജയബാലന്‍ ശങ്കറിന്‍റെ തിരിച്ചുവരവ് എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. നാല് സ്റ്റാര്‍ റൈറ്റിംഗും ചിത്രത്തിന് നല്‍കുന്നുണ്ട്.
#GameChangerReview : ⭐⭐⭐⭐.#GameChanger is a crisp, fast-paced, & heartfelt entertainer. It boldly delves into themes of power dynamics & their ties to systemic injustices. The intense confrontations between #RamCharan & Suryah are the film's highlight, delivering solid &… pic.twitter.com/pDWjn5l1qc
— Always Bollywood (@AlwaysBollywood) January 10, 2025
ഇന്ത്യന്‍ 2 വിനേക്കാള്‍ ഭേദമാണെന്നാണ് ചിലരുടെ അഭിപ്രായം. എസ് ജെ സൂര്യയുടെ വില്ലന്‍ വേഷം രാം ചരണിന്‍റെ പ്രകടനത്തേക്കാള്‍ മികച്ചതായിരുന്നുവെന്നാണ് ചിലര്‍ കുറിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനത്തില്‍ 'ഗെയിം ചെയ്ഞ്ചറി'ന്‍റെ എല്ലാ പതിപ്പിനും ബ്ലോക്ക് സീറ്റുകളും ഉള്‍പ്പെടെ അഡ്വാന്‍സ് ബുക്കിംഗ് 43.55 കോടിയില്‍ അധികമായി എന്നാണ്. അതേസമയം ആഗോളതലത്തില്‍ 65 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്‌റ്റായ മനോബാല വിജയബാലന്‍ പങ്കുവയ്ക്കുന്നത്. അതേസമയം ഗെയിചേഞ്ചര്‍ ഈ പ്രവചനങ്ങളെയെല്ലാം മറികടക്കുമെന്നാണ് സൂചന.
#GameChanagerReview
— Doge Meme King (@DogeMemeKing) January 9, 2025
First review of Game Changer Movie.
College scenes and Appanna episode are highlights of the movie 🔥
Routine political drama scenes. Okeokkadu comes to mind for some scenes.
SJ Surya dominated RamCharan.
Shankar's direction is routine.
Overall one time… pic.twitter.com/1aDD9wC9SC
രാം ചരണും സംവിധായകന്‍ ശങ്കറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഗെയിം ചേഞ്ചര്‍.
തെലങ്കാന സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‍റെ തിയേറ്റര്‍ അവകാശം 122 കോടി രൂപയില്‍ കൂടുതലാണ്. ഇതില്‍ നിസാം മേഖലയില്‍ 43 കോടി രൂപയോളം വരും.
Here Is The #GameChanger Inside Reports 🤩🔥 :
— Mohan Edits (@Mohan____edits) January 4, 2025
1st Half -- Average ( Good )
2nd Half -- Plays An Important Role
Flashback Is The Soul Of Movie ❤️🥹
Without Expectations Velthe Nachuthadhi !!
Family Audience Ni Attract Chestundhi 💯❤️ pic.twitter.com/JgaX6uArv4
കര്‍ണാടകയില്‍ 14 കോടിയും തമിഴ്നാട്ടില്‍ 15 കോടിയും കേരളത്തില്‍ 2 കോടിയും ഹിന്ദി ബെല്‍റ്റില്‍ 42 കോടിയുമാണ്. എങ്കില്‍ പോലും 450 കോടി കടന്നാല്‍ മാത്രമേ മുതല്‍മുടക്ക് തിരിച്ചു പിടിക്കാന്‍ സാധിക്കുകയുള്ളു.
Game Changer: ⭐️⭐️⭐️⭐️
— Manobala Vijayabalan (@ManobalaV) January 9, 2025
CAREER CHANGER
Shankar has given a comeback with remarkable film that blends engaging storytelling, stellar performances, and top-notch technical elements to create an immersive cinematic experience. He masterfully handled the transitions between… pic.twitter.com/KExTTKuxrJ
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്‍റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Also Read:'രേഖാചിത്ര'ത്തിന് ഗംഭീര അഭിപ്രായം; ബോക്‌സ് ഓഫിസില്‍ മികച്ച ഓപ്പണിംഗ്