ETV Bharat / entertainment

'ഒരു നടന്‍ മാത്രമല്ല വലിയ മനുഷ്യന്‍ കൂടിയാണ്'; 'ഇനി കരയരുത്…' സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി - ASIF ALI APOLOGIZES TO HIS CO ACTOR

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‌ത സിനിമയാണ് 'രേഖാചിത്രം'

REKHACHITHRAM MOVIE  SULEKHA TWO SHOTS IN THE MOVIE  ആസിഫ് അലി സിനിമ  അനശ്വര രാജന്‍ ആസിഫ് അലി സിനിമ
ആസിഫ് അലി നടന്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : 4 hours ago

മികച്ച സിനിമകള്‍ക്കൊണ്ട് മലയാളികളെ അമ്പരപ്പിക്കുകയാണ് ആസിഫ് അലി. നീണ്ട വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ വ്യത്യസ്‌തമായതും മികവാര്‍ന്ന കഥാപാത്രവുമായാണ് ആസിഫ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. താരത്തിന്‍റെതായി ഇന്നലെ (ജനുവരി 9) പുറത്തിറങ്ങിയ സിനിമയാണ് 'രേഖാചിത്രം'. മികച്ച പ്രതികരണമാണ് ആദ്യദിനത്തില്‍ തന്നെ ചിത്രത്തിന് ലഭിക്കുന്നത്.

'രേഖാചിത്ര'ത്തില്‍ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ് സുലേഖ. രണ്ട് ഷോട്ടുകള്‍ മാത്രമാണ് സിനിമയില്‍ സുലേഖയ്ക്ക് ഉണ്ടായിരുന്നുള്ളു. എന്നാല്‍ ചിത്രത്തിന്‍റെ എഡിറ്റിങ്ങിന്‍റെ സമയത്ത് ചില സീനുകള്‍ മുറിച്ചു മാറ്റിയപ്പോള്‍ ആ രണ്ട് ഷോട്ടുകളും പെട്ടു. ആദ്യമായി അഭിനയിച്ച ചിത്രം കാണാന്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയതായിരുന്നു സുലേഖ. തന്‍റെ ഷോട്ടുകള്‍ ഇല്ലെന്ന് അറിഞ്ഞതോടെ സങ്കടം താങ്ങാനാവാതെ സുലേഖ കരഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സിനിമ കണ്ടിറങ്ങിയ ആസിഫ് ഇത് കണ്ടു. പെട്ടെന്ന് അവരുടെ അടുത്തെത്തുകയും താരം സുലേഖയെ ആശംസിപ്പിക്കുകയും ചെയ്‌തു. സുലേഖ ചേച്ചി തന്നോട് ക്ഷമിക്കണമെന്നും മനഃപൂര്‍വം ചെയതത് അല്ലെന്നും പറ്റിപ്പോയതാണെന്നും ആസിഫ് സുലേഖയോട് പറഞ്ഞു. എന്നാല്‍ ഇതിലും വലിയ ഭാഗ്യം തനിക്ക് കിട്ടാനില്ലെന്നായിരുന്നു സുലേഖയുടെ മറുപടി.തന്‍റെ അടുത്ത പടത്തില്‍ സുലേഖയെ അഭിനയിപ്പിക്കാമെന്ന് ആസിഫ് അലി ഉറപ്പ് നല്‍കുകയും ചെയ്‌തു.

ആസിഫ് അലിയുടെ വാക്കുകള്‍

"സോറീട്ടോ… അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും. ചേച്ചി അഭിനയിച്ചത് എന്ത് മനോഹരമായിട്ടായിരുന്നു. എന്തു രസമായിരുന്നു. ദൈർഘ്യം കാരണമാണ് കട്ടായി പോയത്. ഇനി കരയരുത്. നമുക്കെല്ലാവർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു ചേച്ചി. ഇനി അടിപൊളിയാകും. ഇനി വിഷമിക്കല്ലേ കേട്ടോ", ആസിഫ് അലി പറഞ്ഞു.

പ്രസ് മീറ്റിനിടയിലും ആസിഫ് അലി ഇക്കാര്യം പറഞ്ഞിരുന്നു. "രേഖാചിത്രത്തിൽ അഭിനയിച്ച ഒരു ചേച്ചി ഭയങ്കരമായി വിഷമിച്ച് കരയുന്നത് കണ്ടു..സുലേഖ എന്നാണ് ചേച്ചിയുടെ പേര്. ഞാൻ കരുതി സിനിമ കണ്ട് അതിന്‍റെ ഇമോഷനിൽ കരയുക ആണെന്ന്. അടുത്ത് ചെന്നപ്പോൾ ആണ് ചേച്ചി പറഞ്ഞത് രണ്ട് ഷോട്ട് ഉള്ള ഒരു സീനിൽ അഭിനയിച്ചിരുന്നു.

പല സമയത്തും ഷൂട്ട്‌ ചെയ്‌ത അത്രയും നമുക്ക് ഫൈനൽ എഡിറ്റിലേക്ക് കൊണ്ടുവരാൻ പറ്റില്ല. ചേച്ചി അഭിനയിച്ച സീക്വൻസ് എഡിറ്റിൽ പോയി. ചേച്ചിയുടെ കൂടെ ഒരുപാട് സുഹൃത്തുക്കളും കുടുംബക്കാരും സിനിമ കാണാൻ വന്നിരുന്നു. ചേച്ചി സിനിമയിൽ ഇല്ല എന്ന് സിനിമ കണ്ടിരിക്കുമ്പോൾ ആണ് അവർ മനസിലാക്കുന്നത്. അത് അവർക്ക് ഒത്തിരി വിഷമം ഉണ്ടാക്കി", ആസിഫ് അലിയുടെ വാക്കുകള്‍. എന്നാല്‍ വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് ആസിഫിനെ പ്രശംസിച്ച് രംഗത്ത് എത്തിയത്.

Also Read: രാം ചരണ്‍ ചിത്രം 'ഗെയിം ചേഞ്ചര്‍' ആദ്യ ദിനത്തില്‍ 65 കോടി നേടുമെന്ന് പ്രവചനം; മിന്നുന്ന പ്രകടനവുമായി എസ് ജെ സൂര്യ, പ്രേക്ഷക പ്രതികരണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.