തൃശൂര്‍: ഭാവഗായകനു വിട നൽകുകയാണ് സാംസ്‌കാരിക കേരളം. പി. ജയചന്ദ്രനെ അവസാനമായി കാണാനും അന്തിമോപചാരമർപ്പിക്കാനും തൃശൂരിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. പൂങ്കുന്നത്തെ വസതിയിലും കേരള സംഗീത അക്കാദമി റീജിയണൽ തീയറ്റർ അങ്കണത്തിലുമായിരുന്നു പൊതുദർശനം.
നാട്ടുകാർക്കെല്ലാം അത്രമേൽ പ്രിയപ്പെട്ടരാൾ പാടി മറഞ്ഞിരിക്കുന്നു. അസുഖങ്ങളിൽ നിന്ന് തിരികെ വരുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവരിലും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീട്ടിൽ നിന്ന് കേരള സംഗീത അക്കാദമി ഹാളിലേക്ക് പൊതുദർശനത്തിന് എത്തിയപ്പോൾ അവിടെയും വലിയ ജനാവലി കാത്തു നിന്നു. ജയചന്ദ്രൻ ആലപിച്ച പ്രിയപ്പെട്ട ഗാനങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിലാണ് പൊതുദർശനം നടന്നത്. കലാ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി..