ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത സംവിധായകൻ മേജര്‍ രവി ഒരുക്കുന്ന ചിത്രമാണ് 'ഓപ്പറേഷന് റാഹത്'. പ്രശസ്ത തെന്നിന്ത്യന്‍ നടന് ശരത് കുമാര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. 2015-ൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടർന്ന് യെമനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ പ്രവർത്തനമായിരുന്നു ഓപ്പറേഷൻ റാഹത്.
ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജർ രവി ചിത്രം ഒരുക്കുന്നത്. അര്ജുന് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ മുവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന് മേരി ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് കൃഷ്ണകുമാര്‍ കെയാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.