കുഞ്ചാക്കോ ബോബന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. ജിത്തു അഷ്‌റഫ് സംവിധാനം ചെയ്‌ത ചിത്രം ഫെബ്രുവരി 20നാണ് തിയേറ്ററുകളില്‍ എത്തിയത്. മൂന്ന് ദിവസം പിന്നിടുമ്പോഴും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബനും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ടീമും.
കുഞ്ചാക്കോ ബോബന്‍റെ വാക്കുകളിലേക്ക്-
"ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമ നിങ്ങളിലേക്ക് വന്നിട്ട് മൂന്ന് ദിവസം ആകുന്നേ ഉള്ളൂ. പക്ഷേ, നിങ്ങള്‍ തന്ന സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഇപ്പോള്‍ തുടര്‍ന്നുക്കൊണ്ടിരിക്കുന്ന അതിഭീകരമായ സ്വീകരണത്തിനും നന്ദി പറയാന്‍ വേണ്ടിയിട്ടും ആ സ്‌നേഹം പങ്കിടാന്‍ വേണ്ടിയുമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ടീം ഇപ്പോള്‍ ഈ ലൈവ് വന്നിരിക്കുന്നത്.
എന്‍റെ കൂടെ നമ്മുടെ ടീമിന്‍റെ കുറച്ച് ആളുകളുണ്ട്. സിനിമയുടെ ക്രിയേറ്റീവ് ഡയറക്‌ടര്‍ ജിനീഷ് ചന്ദ്രൻ, അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ ജോനാ സെബിൻ, നിര്‍മ്മാതാക്കളായ സിബി ചാവറ, മാർട്ടിൻ പ്രക്കാട്ട്, രഞ്ജിത്ത് നായർ, എന്നെ പഞ്ഞിക്കിട്ട ഒരു പെണ്‍ക്കുട്ടി (ലെയ മാമ്മന്‍), പിന്നെ ഈ സിനിമയിലെ വില്ലന്‍മാരും, ബാലതാരവും തുടങ്ങിയവര്‍ എനിക്കൊപ്പമുണ്ട്. സിനിമയുടെ ചടങ്ങുമായി ബന്ധപ്പെട്ട് ഞങ്ങളിപ്പോള്‍ തലശ്ശേരിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
ഒരുപാട് സന്തോഷമുണ്ട്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഏറ്റവും നല്ല രീതിയില്‍ നിങ്ങളിലേക്ക് എത്തിക്കാനായി ഞങ്ങള്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ഒരുപാട് എഫോര്‍ട്ട് ഇട്ടു. പക്ഷേ ഏറ്റവും നല്ല രീതിയില്‍ വരണമെങ്കില്‍ അത് പ്രേക്ഷകര്‍ സ്വീകരിച്ചാല്‍ മാത്രമെ നടക്കൂ. അത് വിചാരിച്ചതിനേക്കാള്‍ ഗ്രാന്‍റ് രീതിയില്‍ തന്നെ നിങ്ങള്‍ സ്വീകരിച്ചതിന് ഞങ്ങള്‍ നന്ദി പറയുകയാണ്.
ഞങ്ങളെല്ലാവരും മൂന്നാല് ദിവസമായി ഉറങ്ങിയിട്ട്. സന്തോഷം കാരണമാണ്. ഒരുവിധം കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും യാത്ര ചെയ്‌ത് ആ സന്തോഷം പങ്കിടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി ഇന്ന് കോഴിക്കോടും ഇപ്പോള്‍ തലശ്ശേരിയിലേക്കും പോകുന്ന വഴിയാണ്. അവിടെ എല്ലാവരെയും നേരില്‍ കാണാനും സ്‌നേഹം പങ്കിടാനായും.
പുതിയ ആളുകളെന്നോ എക്‌സ്‌പീരിയന്‍സ് ഇല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ അവര്‍ ചെയ്‌ത ക്യാരക്‌ടറിനെ അതേ രീതിയില്‍ തന്നെ സ്വീകരിച്ചതിന് നന്ദി പറയുകായണ്. വില്ലനും ഈ സിനിമയില്‍ പ്രധാന്യമുണ്ട്. ഈ സിനിമയില്‍ വില്ലന്‍മാര്‍ ഇല്ലെങ്കില്‍ ഈ ചിത്രം ഇല്ല എന്നതാണ്. നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി പറയുന്നു" -കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Also Read
- "മഞ്ജു വാര്യര്‍ കൊല്ലപ്പെട്ടേക്കാം.. ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണ്", മുറവിളിയുമായി സനല്‍കുമാര്‍ ശശിധരന്‍ - SANAL KUMAR ABOUT MANJU WARRIER
- "ഞാന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു, പീഡനത്തിന് ശേഷം മാനസികമായി തകര്‍ന്നു", വീണ്ടും ബാലക്കെതിരെ എലിസബത്ത് - ELIZABETH UDAYAN AGAINST BALA
- "ബാല എന്നെ ബലാത്സംഗം ചെയ്‌തു, കിടപ്പുമുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, ഒരുപാട് പെണ്‍കുട്ടികളെ അയാള്‍ വഞ്ചിച്ചു", തുറന്ന് പറഞ്ഞ് എലിസബത്ത് - ELIZABETH UDAYAN AGAINST BALA