ചിരഞ്ജീവി കേന്ദ്ര കഥാപാത്രമാകുന്ന വിശ്വംഭരയുടെ അണിയറപ്രവർത്തകർ ഓരോ ദിവസവും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. യു വി ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിച്ച് വസിഷ്‌ഠ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യയിലെ മികച്ച താരങ്ങളും അണിയറപ്രവർത്തകരും അണിനിരക്കുന്നുണ്ട്.
പ്രേക്ഷകരെ വിസ്‌മയിപ്പിക്കുക എന്നത് സംവിധായകൻ വസിഷ്‌ഠ എപ്പോഴും ശ്രമിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ കുനാൽ കപൂർ ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്. രംഗ് ദേ ബസന്തി, ഡോൺ 2, ഡിയർ സിന്ദഗി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷം കൈകാര്യം ചെയ്‌ത ബോളിവുഡ് താരം കുനാൽ കപൂർ വിശ്വംഭരയിൽ പ്രധാന കഥാപാത്രമായാണ് എത്തുന്നത്.