കേരളം

kerala

ETV Bharat / entertainment

സന്ദീപ് അജിത് കുമാറിന്‍റെ 'ക്രൗര്യം' ഒക്ടോബർ 18-ന് - KRAURYAM MOVIE RELEASE DATE

മേരെ പ്യാരെ ദേശവാസിയോം, ആകാശത്തിനും ഭൂമിക്കുമിടയില്‍ എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത് കുമാർ സംവിധാനം ചെയുന്ന ചിത്രമാണ് ക്രൗര്യം.

KRAURYAM MOVIE  SANDEEP AJITH KUMAR  ക്രൗര്യം സിനിമ  സന്ദീപ് അജിത്ത് കുമാര്‍ സംവിധായകന്‍
KRAURYAM MOVIE RELEASE DATE (ETV Bharat)

By ETV Bharat Entertainment Team

Published : Oct 11, 2024, 3:43 PM IST

മേരെ പ്യാരെ ദേശവാസിയോം, ആകാശത്തിനും ഭൂമിക്കുമിടയില്‍ എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത് കുമാർ സംവിധാനം ചെയുന്ന " ക്രൗര്യം " ഒക്ടോബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. പുതുമുഖം സിനോജ് മാക്‌സ് ,ആദി ഷാൻ, അഞ്ചൽ, നൈറ നിഹാർ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, റോഷിൽ പി രഞ്ജിത്ത്, നിസാം ചില്ലു, ഗാവൻ റോയ്,നിമിഷ ബിജോ, പ്രഭ വിജയമോഹൻ, ഇസ്‌മയിൽ മഞ്ഞാലി, ശ്രീലക്ഷ്‌മി ഹരിദാസ്, ഷൈജു ടി വേൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാനന്തവാടി ടാകീസിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നഹിയാൻ നിർവഹിക്കുന്നു. പ്രദീപ്‌ പണിക്കരാണ് ചിത്രത്തിന് തിരക്കഥ സംഭാഷണവുമൊരുക്കുന്നത്.

സുരേഷ് ഐശ്വര്യ, ഷംസീർ, കെ ജെ ജേക്കബ് എന്നിവരാണ് കോ-പ്രൊഡ്യൂസർ. അഖിൽ ജി ബാബു, അനു കുരിശിങ്കൽ എന്നിവരുടെ വരികൾക്ക് അനു കുരിശിങ്കൽ സംഗീതം പകരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എഡിറ്റർ-ഗ്രേയ്‌സണ്‍. ടൈറ്റിൽ സോംഗ്,പശ്ചാത്തല സംഗീതം-ഫിഡൽ അശോക്. സംഘട്ടനം- അഷ്‌റഫ്‌ ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ-ബൈജു അത്തോളി, പ്രൊജക്റ്റ്‌ ഡിസൈൻ-നിസാം ചില്ലു,അഡിഷണൽ സ്ക്രീൻപ്ലേ-സന്ദീപ് അജിത് കുമാർ. മേക്കപ്പ്-ഷാജി പുൽപള്ളി,ശ്യാം ഭാസി. കല-വിനീഷ് കണ്ണൻ, അബി അച്ചൂർ.

ചീഫ് അസോ ഡയറക്‌ടർ-ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ-അനു കുരിശിങ്കൽ,മെജോ മാത്യു.സ്റ്റിൽസ് ആൻഡ് പബ്ലിസിറ്റി ഡിസൈൻ-നിതിൻ കെ ഉദയൻ,പി ആർ ഒ-എ എസ് ദിനേശ്.

Also Read:ഷാഹി കബീര്‍ ഒരുക്കുന്ന ഡ്രാമ ത്രില്ലര്‍ ചിത്രം ചിത്രീകരണം പൂര്‍ത്തിയായി

ABOUT THE AUTHOR

...view details