കേരളം

kerala

ETV Bharat / entertainment

കോട്ടയം സോമരാജന് വിട; ആദരാഞ്ജലികൾ അർപ്പിച്ച് സഹപ്രവർത്തകരും നാട്ടുകാരും - Kottayam Somarajan death - KOTTAYAM SOMARAJAN DEATH

സോമരാജൻ്റെ അന്ത്യം ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ.

KOTTAYAM SOMARAJAN PASSED AWAY  കോട്ടയം സോമരാജൻ  KOTTAYAM SOMARAJAN MOVIES  KOTTAYAM SOMARAJAN COMEDY
Kottayam Somarajan (ETV Bharat)

By ETV Bharat Kerala Team

Published : May 25, 2024, 5:58 PM IST

കോട്ടയം സോമരാജന് വിട (ETV Bharat)

കോട്ടയം :അന്തരിച്ച സിനിമ സീരിയൽ മിമിക്രി കലാകാരൻ കോട്ടയം സോമരാജന് ആദരാഞ്ജലികൾ അർപ്പിച്ച് സഹപ്രവർത്തകരും നാട്ടുകാരും. ഇന്ന് രാവിലെ പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധിപേർ ഒഴുകിയെത്തി.

മിമിക്രി കലാകാരൻമാരായ കോട്ടയം നസീർ, നസീർ സംക്രാന്തി, കലാഭവൻ പ്രജോദ്, കണ്ണൻ സാഗർ, കോട്ടയം വില്യംസ് തുടങ്ങിയവർ ആദരാഞജലി അർപ്പിച്ചു. വെള്ളിയാഴ്‌ച (മെയ് 24) വൈകുന്നേരമായിരുന്നു ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സോമരാജൻ്റെ അന്ത്യം. പുതുപ്പള്ളിയിലെ പൊതുദർശനത്തിന് ശേഷം പയ്യപ്പാടിയിലെ വീട്ടിലെ ചടങ്ങുകൾ നടക്കും. കോട്ടയം മുട്ടമ്പലം ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുക.

More Read: മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു - Kottayam Somarajan Passed Away

ABOUT THE AUTHOR

...view details