കേരളം

kerala

ETV Bharat / entertainment

'ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയും ഈ നാട്ടിലുണ്ട്', കിഷ്‌കിന്ധാ കാണ്ഡം ട്രെയിലര്‍ പുറത്ത് - Kishkindha Kandam trailer released - KISHKINDHA KANDAM TRAILER RELEASED

കിഷ്‌കിന്ധാ കാണ്ഡം ട്രെയിലര്‍ റിലീസ് ചെയ്‌തു. ആകര്‍ഷണീയമായ കഥാപശ്ചാത്തലവും രംഗങ്ങളും അടങ്ങുന്നതാണ് ട്രെയിലര്‍. ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്.

KISHKINDHA KANDAM  KISHKINDHA KANDAM TRAILER  ASIF ALI  കിഷ്‌കിന്ധാ കാണ്ഡം ട്രെയിലര്‍
Kishkindha Kandam trailer (ETV Bharat)

By ETV Bharat Entertainment Team

Published : Sep 10, 2024, 11:18 AM IST

Updated : Sep 10, 2024, 1:14 PM IST

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'. 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തു. ആസിഫ് അലി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിടുകയായിരുന്നു. ഏറെ ആകര്‍ഷണീയമായ കഥാപശ്ചാത്തലവും രംഗങ്ങളും അടങ്ങുന്നതാണ് 2.29 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍.

പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് തന്നെ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. മികച്ച പ്രതികരണമാണ് ട്രെയിലറിന് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തുവിട്ട ടീസറും ഗാനവും പ്രേക്ഷകരിൽ ഏറ്റെടുത്തിരുന്നു. ഓണം റിലീസായി സെപ്റ്റംബർ 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അപർണ്ണ ബാലമുരളിയാണ് ചിത്രത്തില്‍ ആസിഫിന്‍റെ നായികയായി എത്തുന്നത്. കൂടാതെ വിജയരാഘവൻ, ജഗദീഷ്, അശോകൻ, മേജർ രവി, നിഷാൻ, വൈഷ്ണവി രാജ്, ഷെബിൻ ബെൻസൺ, നിഴൽകൾ രവി, കോട്ടയം രമേഷ്, മാസ്റ്റർ ആരവ്, ബിലാസ് ചന്ദ്രഹാസൻ, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

അടുത്തിടെ ജഗദീഷ്, അശോകൻ, നിഴൽകൾ രവി, നിഷാൻ, ഷെബിൻ ബെൻസൺ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്‌ടര്‍ പോസ്‌റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

ഗുഡ്‌വിൽ എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറിൽ ജോബി ജോർജ്ജ് ആണ് സിനിമയുടെ നിര്‍മാണം. ബാഹുൽ രമേഷ് ആണ് ചിത്രത്തിന് വേണ്ടി കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത്. മുജീബ് മജീദ്‌ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് ഇ എസ് ചിത്രസംയോജനവും നിര്‍വഹിച്ചു.

കലാസംവിധാനം - സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബോബി സത്യശീലൻ, പ്രോജക്‌ട്‌ ഡിസൈൻ - കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ, വിതരണം - എന്‍റര്‍റ്റെയിന്‍മെന്‍റ്‌സ്‌, സൗണ്ട് മിക്‌സ്‌ - വിഷ്‌ണു സുജാതൻ, ഓഡിയോഗ്രഫി - രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ് - പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ - ആതിര ദിൽജിത്ത് എന്നിവരും നിര്‍വഹിക്കുന്നു.

Also Read: 'കിഷ്‌കിണ്ഡാകാണ്ഡം എഴുതി പൂര്‍ത്തിയാക്കിയത് 8 ദിനം കൊണ്ട്'; വിശേഷങ്ങളുമായി ദിന്‍ജിത്ത് അയ്യത്താന്‍ - Dinjith Ayyathan interview

Last Updated : Sep 10, 2024, 1:14 PM IST

ABOUT THE AUTHOR

...view details