കേരളം

kerala

ETV Bharat / entertainment

സ്റ്റൈലിഷ്‌ ലുക്കില്‍ കീർത്തി സുരേഷും റാഷി ഖന്നയും; മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം കാണം.. - Keerthy Suresh Airport look

മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള കീർത്തി സുരേഷിന്‍റെയും റാഷി ഖന്നയുടേയും ചിത്രങ്ങള്‍ വൈറല്‍.

ACTOR AIRPORT LOOK  KEERTHY SURESH AIRPORT LOOK  RAASHII KHANNA AIRPORT LOOK  കീർത്തി സുരേഷ്‌ റാഷി ഖന്ന
Keerthy Suresh and Raashii Khanna (Source: ANI)

By ETV Bharat Kerala Team

Published : May 15, 2024, 6:51 PM IST

Updated : May 15, 2024, 7:20 PM IST

എയര്‍പോര്‍ട്ട്‌ ലുക്കില്‍ കീർത്തി സുരേഷും റാഷി ഖന്നയും (Source: Etv Bharat)

മുംബൈ: മുംബൈ വിമാനത്താവളത്തിൽ സ്റ്റൈലിഷ്‌ ലുക്കില്‍ കീർത്തി സുരേഷും റാഷി ഖന്നയും. ബേബി ജോണിൽ വരുൺ ധവാനൊപ്പമെത്തുന്ന കീർത്തി സുരേഷ് ബെയ്‌ജ്‌ നിറത്തിലുള്ള ജാക്കറ്റിനൊപ്പം എയര്‍പോര്‍ട്ട്‌ ലുക്കിന്‌ പുതിയ തലം സൃഷ്‌ടിച്ചു. അതേസമയം കൂള്‍ ആന്‍ഡ്‌ കംഫേട്ടബിള്‍ ലുക്കിലാണ്‌ അരണ്‍മനൈ 4 താരം റാഷി ഖന്ന പ്രതൃക്ഷപ്പെട്ടത്‌.

ജോൺ എബ്രഹാമിന്‍റെ മദ്രാസ് കഫേയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച റാഷി അടുത്തിടെ മുംബൈ വിമാനത്താവളത്തിൽ കാണപ്പെട്ടത്‌ പാപ്പരാസികള്‍ പകര്‍ത്തി. വെള്ള പാന്‍റ്‌സിനൊപ്പം വെള്ള ടാങ്ക് ടോപ്പിന് മുകളിൽ പച്ച നിറമുള്ള ടോപ്പ് ധരിച്ചാണ്‌ താരം എത്തിയത്‌.

മുംബൈ എയർപോർട്ടിൽ പാപ്പരാസികൾക്ക് വേണ്ടി കീർത്തി സന്തോഷപുര്‍വം പോസ് ചെയ്‌തു. ബ്രൗൺ നിറത്തിലുള്ള വസ്‌ത്രം, ബെയ്‌ജ്‌ നിറമുള്ള ഓവർകോട്ടുമായി ചേരുന്നതായിരുന്നു. തെന്നിന്ത്യന്‍ താരമായ കീർത്തി വരും ദിവസങ്ങളിൽ വരുൺ ധവാനൊപ്പം ബേബി ജോണിൽ അഭിനയിക്കും.

എ കാളീശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാമിഖ ഗബ്ബി, ജാക്കി ഷ്റോഫ്, രാജ്‌പാൽ യാദവ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജിയോ സ്റ്റുഡിയോയും സിനി 1 സ്റ്റുഡിയോയും ചേർന്നാണ് അറ്റ്‌ലി ചിത്രം അവതരിപ്പിക്കുന്നത്.

തമിഴ് കോമഡി-ഹൊറർ ചലച്ചിത്ര പരമ്പരയായ അരണ്‍മനൈ 4 ന്‍റെ വിജയത്തിലാണ് റാഷി ഖന്ന. തമന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്‍റെ സഹ രചയിതാവ് വെങ്കട്ട് രാഘവനും എസ്‌ബി രാമദാസ്‌ തിരക്കഥയും സുന്ദർ സി സംവിധാനവും നിർവഹിച്ച ചിത്രം മെയ് 3 നായിരുന്നു റിലീസ്‌.

ALSO READ:77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെത്തുന്ന ഇന്ത്യൻ താരങ്ങൾ ആരൊക്കെ ? ; മാറ്റുരയ്ക്കു‌ന്ന സിനിമകൾ ഏതൊക്കെ ?

Last Updated : May 15, 2024, 7:20 PM IST

ABOUT THE AUTHOR

...view details