കേരളം

kerala

ETV Bharat / entertainment

'ധടക് 2' പ്രഖ്യാപിച്ച് കരൺ ജോഹർ ; സിദ്ധാന്ത് ചതുർവേദിയും തൃപ്‌തി ദിമ്രിയും പ്രധാന വേഷങ്ങളിൽ - Karan Johar Announces Dhadak 2 - KARAN JOHAR ANNOUNCES DHADAK 2

സമൂഹ മാധ്യമങ്ങളിൽ വൈറലായി അനൗൺസ്‌മെൻ്റ് വീഡിയോ

SIDDHANT CHATURVEDI IN DHADAK 2  TRIPTI DIMRI IN DHADAK 2  DHADAK SEQUEL  കരൺ ജോഹർ ധടക് 2
Tripti Dimri, Siddhant Chaturvedi (ANI)

By ETV Bharat Kerala Team

Published : May 27, 2024, 3:20 PM IST

ബോളിവുഡിലെ പ്രമുഖ നിർമാതാവും സംവിധായകനുമായ കരൺ ജോഹർ തൻ്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. 'ധടക് 2'വുമായാണ് കരൺ എത്തുന്നത്. കരൺ ജോഹറിന്‍റെ നിർമാണത്തിൽ ഷാസിയ ഇഖ്ബാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ധാന്ത് ചതുർവേദിയും തൃപ്‌തി ദിമ്രിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിങ്കളാഴ്‌ചയാണ് (മെയ് 27) തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ കരൺ ജോഹർ 'ധടക് 2'വിന്‍റെ പ്രഖ്യാപനം നടത്തിയത്. സിനിമയുടെ അനൗൺസ്‌മെന്‍റ് വീഡിയോയും കരൺ പുറത്തുവിട്ടിട്ടുണ്ട്. സിനിമയിലെ താരങ്ങളായ സിദ്ധാന്ത് ചതുർവേദിയെയും തൃപ്‌തി ദിമ്രിയെയും വീഡിയോയിൽ കാണാം. 2024 നവംബർ 22ന് 'ധടക് 2' വെള്ളിത്തിരയിൽ എത്തും.

ഏതായാലും അനൗൺസ്‌മെൻ്റ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സിനിമയുടെ ഇതിവൃത്തം വെളിവാക്കുന്ന അടിക്കുറിപ്പിനൊപ്പമാണ് നിർമാതാവ് വീഡിയോ പങ്കുവച്ചത്. "ഈ കഥ അൽപം വ്യത്യസ്‌തമാണ്, കാരണം ഒരു രാജാവുണ്ടായിരുന്നു, ഒരു രാജ്ഞിയും- പക്ഷേ ജാതി വ്യത്യസ്‌തമായിരുന്നു.കഥ അവസാനിച്ചു'- കരൺ ജോഹർ കുറിച്ചു.

2016ൽ പുറത്തിറങ്ങിയ ആദ്യഭാഗത്തിന് ശേഷം പ്രണയത്തിൻ്റെ സങ്കീർണതകളിലേക്കും സാമൂഹിക മാനദണ്ഡങ്ങൾക്ക് നേരെയുള്ള വെല്ലുവിളികളിലേക്കും ഒരിക്കൽ കൂടി പ്രേക്ഷകരെ ഈ ചിത്രം കൈപിടിച്ച് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാതിയും മതവും മനുഷ്യർക്കിടയിൽ തീർക്കുന്ന അതിരുകൾ ഈ ചിത്രം ദൃശ്യവത്‌കരിക്കുമെന്ന് അനൗൺസ്‌മെന്‍റ് വീഡിയോ ഉറപ്പ് നൽകുന്നു. പ്രണയവും വൈകാരിക ആഴവും നിറഞ്ഞ ഒരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

സിദ്ധാന്ത് ചതുർവേദിയും തൃപ്‌തി ദിമ്രിയും ഇതാദ്യമായാണ് ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നത്. ഇരുവരുടെയും ആദ്യത്തെ ഓൺ-സ്‌ക്രീൻ കൂട്ടുകെട്ട് ആസ്വദിക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം ജാൻവി കപൂറും ഇഷാൻ ഖട്ടറും ആയിരുന്നു ആദ്യ ഭാഗത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ മറാത്തി ചിത്രം സൈറാത്തിൻ്റെ റീമേക്കായിരുന്നു ഈ സിനിമ. സാമൂഹിക പ്രതിബന്ധങ്ങളെ മറികടക്കുന്ന പ്രണയം പ്രമേയമാക്കിയ ഈ ചിത്രത്തിന് പ്രേക്ഷകരെ ആഴത്തിൽ സ്‌പർശിക്കാനായി.

ALSO READ:കാനിലെ ഇന്ത്യയുടെ ചരിത്ര വനിത; അറിയുമോ പായൽ കപാഡിയയെ?

ABOUT THE AUTHOR

...view details