ബെംഗളുരു:കന്നഡ സിനിമ സംവിധായകന്‍ ഗുരുപ്രസാദ് (52) മദനായകനഹള്ളിയിലെ അപ്പാര്‍ട്‌മെന്‍റില്‍ ഞായറാഴ്‌ച മരിച്ച നിലയില്‍ കണ്ടെത്തി. സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹം അഴുകിയിരുന്നു. അതേസമയം മരണ കാരണം വ്യക്തമല്ല.
അപ്പാര്‍ട്‌മെന്‍റില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അപ്പാര്‍ട്‌മെന്‍റിനുള്ളില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പ് ഗുരുപ്രസാദ് മരിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
ഗുരുപ്രസാദ് കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കടക്കാരിയില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരിക്കാമെന്നുമാണ് സൂചന. പണമടയ്ക്കാത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ അടുത്തിടെ ഉണ്ടായിരുന്നു.
ബിഎൻഎസ് 194 പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും മരണവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണെമന്നും ബെംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് സികെ ബാബ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്ഥലത്ത് ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഗുരുപ്രസാദിന്‍റെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയാണ് ഗുരുപ്രസാദ് വീണ്ടും വിവാഹിതനായത്.