ഉലകനായകൻ കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ-2 നാല് ദിവസത്തിനുള്ളിൽ ബിഗ് സ്‌ക്രീനിൽ. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ 2-വിന് വേണ്ടി ആരാധകർ കാത്തിരിക്കുന്നത്. എസ് ഷങ്കർ രചനയും സംവിധാനവും നിർവഹിച്ച ഈ സിനിമാറ്റിക് മാസ്‌റ്റർപീസ്, ലോകമെമ്പാടുമുള്ള പ്രീ-റിലീസ് ഇവന്‍റുകളോടെ ജൂലൈ 12 ന് വെള്ളിത്തിരയിൽ എത്തും.
1996-ലെ തമിഴ് ബ്ലോക്ക്ബസ്റ്റർ 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗം ബിഗ് ബജറ്റിൽ താരനിപിഢമായാണ് ഇറങ്ങുന്നത്. സൂപ്പര്‍ ഹിറ്റായ വിക്രമിന് ശേഷം, കമൽ ഹാസന്‍റെ വരാനിരിക്കുന്ന ചിത്രത്തിന് വ്യവസായത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. കമൽഹാസനെ കൂടാതെ എസ്‌ജെ സൂര്യ, കാജൽ അഗർവാൾ, പ്രിയാ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, സിദ്ധാർഥ് തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.