ഉലകനായകൻ കമൽഹാസനും ഷങ്കറും ഒരിക്കൽ കൂടി കൈകോർക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. കമൽ ആരാധകരും തമിഴ് സിനിമാലോകവും ഒരുപോലെ കാത്തിരിക്കുകയാണ് ഈ സിനിമയുടെ വരവിനായി. ഇപ്പോഴിതാ 'ഇന്ത്യൻ 2'വിന്‍റെ ചിത്രീകരണം പൂർത്തിയായ വാർത്തയാണ് പുറത്തുവരുന്നത്.
നിലവിൽ ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ചിത്രം ജൂണിൽ തിയേറ്ററുകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കരികിൽ എത്തും. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'ഇന്ത്യൻ 2' ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ, രാജ്‍കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍, റെഡ് ജയന്‍റ് മുവീസിന്‍റെ ബാനറില്‍ ഉദയനിധി സ്‌റ്റാലിന്‍ എന്നിവര്‍ ചേര്‍ന്നാണ് നിർമിക്കുന്നത്. 200 കോടി മുതൽമുടക്കിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം എത്തുന്നത്.
സിദ്ധാർഥ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കർ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ് എന്നിവരാണ് 'ഇന്ത്യൻ 2'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ കമൽഹാസന്‍റെ സേനാപതി എന്ന കഥാപാത്രത്തിൻ്റെ തിരിച്ചുവരവിനായി കൂടിയാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ഷങ്കർ - കമൽഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന സിനിമയുടെ തുടർച്ചയാണ് 'ഇന്ത്യൻ 2'. 2018ല്‍ ആയിരുന്നു ഈ സിനിമയുടെ പ്രഖ്യാപനം ഷങ്കർ നടത്തിയത്. പിന്നീട് പല കാരണങ്ങളാല്‍ ഷൂട്ടിങ് നീളുകയായിരുന്നു.
ആകർഷകമായ ആഖ്യാനത്തിലൂടെ 'ഇന്ത്യൻ 2' പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ജൂണിൽ ആഗോള റിലീസിനൊരുങ്ങുന്ന ഈ സിനിമയുടെ പവർ-പാക്ക്ഡ് ട്രെയിലർ മെയ് അവസാനത്തോടെ പുറത്തുവിടാനാണ് ടീം ലക്ഷ്യമിടുന്നത്. വമ്പൻ താരനിരയുമായാണ് ഈ ചിത്രം എത്തുന്നത്.
വിവേക്, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, സമുദ്രക്കനി, ബോബി സിംഹ, ബ്രഹ്മാനന്ദം, സക്കീർ ഹുസൈൻ, പിയൂഷ് മിശ്ര, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാഷ്, മനോബാല, അശ്വിനി തങ്കരാജ് തുടങ്ങി അഭിനേതാക്കളുടെ ഒരു മികച്ച നിര തന്നെ ഈ കമൽഹാസൻ ചിത്രത്തിലുണ്ട്. ബി ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്‌മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായി ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഷങ്കർ തയ്യാറാക്കിയത്. കഥയും സംവിധായകന്‍റേതാണ്.
'ഇന്ത്യൻ 2' ഷൂട്ടിംഗ് പൂർത്തിയായി അനിരുദ്ധ് രവിചന്ദറിൻ്റെ സംഗീതം, രവി വർമ്മൻൻ്റെ ഛായാഗ്രഹണം, ശ്രീകർ പ്രസാദിൻ്റെ എഡിറ്റിങ് എന്നിവയാൽ ഇതുവരെ ഇല്ലാത്ത ഒരു സിനിമാറ്റിക് അനുഭവമാകും 'ഇന്ത്യൻ 2' പ്രേക്ഷകർക്ക് നൽകുക എന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ് ചിത്രം 'ഇന്ത്യൻ 2' തെലുഗുവിൽ 'ഭാരതീയുഡു 2', ഹിന്ദിയിൽ 'ഹിന്ദുസ്ഥാനി 2' എന്നീ പേരുകളിലാണ് റിലീസ് ചെയ്യുക.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുന്ദർ രാജ്, ലൈക്ക പ്രൊഡക്ഷൻസ് ഹെഡ് : ജികെഎം തമിഴ് കുമാരൻ, റെഡ് ജയൻ്റ് മൂവീസ് : എം ഷെൻബാഗമൂർത്തി, പ്രൊഡക്ഷൻ ഡിസൈനർ : ടി മുത്തുരാജ്, സംഭാഷണം : ഹനുമാൻ ചൗധരി, ഗാനരചന : ശ്രീമണി, സൗണ്ട് ഡിസൈനർ : കുനാൽ രാജൻ, വിഎഫ്എക്‌സ് സൂപ്പർവൈസർ : വി ശ്രീനിവാസ് മോഹൻ, മേക്കപ്പ് : ലെജസി ഇഫക്‌ട്‌സ്, വാൻസ് ഹാർട്ട്‌വെൽ, പട്ടണം റഷീദ്, കോസ്റ്റ്യൂംസ് : റോക്കി, ഗാവിൻ മിഗുവൽ, അമൃത റാം, എസ് ബി സതീശൻ, പല്ലവി സിങ്, വി സായ്, പബ്ലിസിറ്റി ഡിസൈനർ : കബിലൻ ചെല്ലയ്യ, കോറിയോഗ്രാഫർ : ബോസ്‌കോ സീസർ, ബാബ ബാസ്‌കർ, ആക്ഷൻ : അൻബറിവ്, റമസാൻ ബുലട്ട്, അനൽ അരസു, പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, പിആർഒ : ശബരി.