ഉലകനായകന് കമൽഹാസന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഇന്ത്യൻ 2' ഒടിടിയിലേക്ക്. ഓഗസ്റ്റ് 9 മുതൽ നെറ്റ്ഫ്ലിക്‌സിൽ തമിഴ്, തെലുഗു, മലയാളം, കന്നഡ ഭാഷകളിലായിരിക്കും ചിത്രം എത്തുക. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇൻസ്റ്റാഗ്രാമിലൂടെ നെറ്റ്ഫ്ലിക്‌സാണ് അറിയിച്ചത് .
വിവിധ ഭാഷകളിലായി ജൂലൈ 12നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. എസ് ശങ്കർ സംവിധാനം ചെയ്‌ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിനും എ സുബാസ്‌കരനും ചേർന്നാണ്. 1996-ലെ തമിഴ് ബ്ലോക്ക്ബസ്റ്റർ 'ഇന്ത്യൻ' സിനിമയുടെ രണ്ടാം ഭാഗമാണിത്.