കേരളം

kerala

സര്‍വം 'കല്‍ക്കി' മയം... കേരളത്തിൽ 135 ലേറ്റ് നൈറ്റ് ഷോകള്‍, ആഗോള തലത്തില്‍ 200 കോടി കലക്ഷനിലേക്ക് - Kalki 2898 AD Box Office Collection

By ETV Bharat Kerala Team

Published : Jun 28, 2024, 8:12 PM IST

ചിത്രം ആദ്യ ദിനത്തിൽ നേടിയത് 191.5 കോടി കലക്ഷൻ. രണ്ടാം ദിനത്തിൽ 200 കോടി കടക്കുമെന്ന് റിപ്പോർട്ട്.

KALKI 2898 AD  KALKI 2898 AD BOX OFFICE COLLECTION  ലേറ്റ് നൈറ്റ് ഷോകളുമായ് കൽക്കി  KALKI 2898 AD BOX OFFICE UPDATES
Kalki 2898 AD Box Office Collection (Etv Bharat)

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത 'കൽക്കി 2898 എഡി' മികച്ച പ്രേക്ഷകാഭിപ്രായത്തോടെ കേരളത്തിൽ പ്രദർശനം തുടരുന്നു. ഇന്നലെ റിലീസ് ചെയ്‌ത ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതോടെ 135 ലേറ്റ് നൈറ്റ് ഷോകൾ തീയേറ്ററുകൾ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോകവ്യാപകമായി ചിത്രം ആദ്യ ദിനത്തിൽ 191.5 കോടി കലക്ഷൻ നേടി. ഇതൊരു ബോക്‌സോഫിസ് റെക്കോർഡ് ആണ്. രണ്ടാം ദിനം പിന്നിടുന്നതോടെ ചിത്രം 200 കോടിയിലേക്ക് കടക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഈ സയൻസ് ഫിക്ഷൻ 'കാശി', 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥയാണ് പറയുന്നത്. വൈജയന്തി മൂവീസിന്‍റെ ബാനറിൽ സി അശ്വിനി ദത്ത് നിർമിച്ച ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്‌ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്ര ദൃശ്യാവിഷ്‌കരിച്ച 'കൽക്കി 2898 എഡി'യിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ദീപിക പദുക്കോണാണ്.

ബോളിവുഡ് ബിഗ്‌ ബി അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽഹാസൻ, ദിഷ പടാനി തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്നത്. ഇവരോടൊപ്പം പ്രേക്ഷകർക്ക് സർപ്രൈസ് നൽകി ദുൽഖർ സൽമാനും വിജയ് ദേവരകൊണ്ടയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

'ഭൈരവ'യായി പ്രഭാസ് എത്തിയ ചിത്രത്തിൽ 'സുമതി' എന്ന കഥാപാത്രമായി ദീപികയും 'അശ്വത്ഥാമാവ്' എന്ന കഥാപാത്രമായി അമിതാഭ് ബച്ചനും 'യാസ്‌കിൻ' എന്ന കഥാപാത്രമായി കമൽഹാസനും 'റോക്‌സി'യായി ദിഷ പടാനിയുമാണ് വേഷമിട്ടത്.

Also Read: "കലക്കി, തിമിർത്തു, കിടുക്കി"; 'കൽക്കി 2898 എഡി' ആദ്യ ഷോയ്‌ക്ക് പിന്നാലെ പ്രേക്ഷക പ്രതികരണം ഇങ്ങനെ..

ABOUT THE AUTHOR

...view details