കേരളം

kerala

ETV Bharat / entertainment

'കൽക്കി'യിലെ ഭൈരവയും ബുജ്ജിയും; ട്രെയിലർ പുറത്ത് - Bujji and Bhairava Trailer - BUJJI AND BHAIRAVA TRAILER

'കൽക്കി 2898 എഡി' ജൂൺ 27ന് തിയേറ്ററുകളിൽ എത്തും.

KALKI 2898 AD UPDATES  KALKI 2898 AD RELEASE  കൽക്കി 2898 AD  DEEPIKA PADUKONE IN KALKI
Bujji and Bhairava Trailer (ETV Bharat)

By ETV Bharat Kerala Team

Published : May 30, 2024, 8:01 PM IST

വൈജയന്തി മൂവീസിന്‍റെ ബാനറിൽ നാഗ് അശ്വിൻ ഒരുക്കുന്ന 'കൽക്കി 2898 AD' ബുജ്ജി ആൻഡ് ഭൈരവ ട്രൈലെർ പുറത്ത്. മെയ്‌ 31 മുതൽ ആമസോൺ പ്രൈമിൽ ഈ അനിമേഷൻ സീരീസ് സ്ട്രീം ചെയ്യും. ഇതിന് മുന്നോടിയായാണ് ഇപ്പോൾ അണിയറ പ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്.

തെലുഗു, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് സിനിമകളെ വെല്ലും വിധമാണ് ആനിമേഷൻ. ചിത്രത്തിൽ നായകനായി എത്തുന്ന പ്രഭാസിന്‍റെ ആനിമേറ്റഡ് വേർഷൻ ട്രെയിലറിൽ കൈയ്യടി നേടുന്നുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്‌ക്രീനിങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കൽക്കി 2898 AD.

അതേസമയം ആദ്യ എപ്പിസോഡായ ബുജ്ജി ആൻഡ് ഭൈരവ മെയ് 30ന് തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലും പ്രദർശനത്തിനെത്തി. ഹൈദരാബാദ് ഐഎംബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡിഎൽഎഫ് സാകേത് ഡൽഹി, ഒറിയോൺ മാൾ ഹൈദരാബാദ്, റീൽ സിനിമാസ് ദുബായ് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിൽ ചിലത്.

മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന, സഹസ്രാബ്‌ധങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കി എന്ന ചിത്രത്തിന്‍റെ ഇതിവൃത്തം. ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ് ഈ ചിത്രത്തിൽ പ്രഭാസിന്‍റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും കമൽ ഹാസനും ദിഷ പഠാനിയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്ത് ആണ് കൽക്കിയുടെ നിർമാണം. പി ആർ ഒ - ശബരി.

ALSO READ:ഐഎംഡിബിയുടെ ഈ ദശാബ്‌ദത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ താരമായി ദീപിക

ABOUT THE AUTHOR

...view details