മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് കാളിദാസ് ജയറാം. ബാലതാരമായി പ്രേക്ഷകരുടെ മുന്നിലെത്തിയപ്പോള്‍ മുതല്‍ കാളിദാസ് ഇവര്‍ക്ക് എന്നും അവരുടെ പ്രിയപ്പെട്ട കണ്ണനാണ്. വീട്ടിലെ സ്വന്തം കുട്ടിയെ പോലെയാണ് ഈ താരത്തെ ഓരോ പ്രേക്ഷകനും കണ്ടത്.
മാത്രമല്ല താര കുടുംബത്തിലെ ഓരോ വിശേഷവും ആരാധകര്‍ക്കിടയില്‍ ഇടയ്‌ക്കിടെ ചര്‍ച്ചയാവാറുണ്ട്. കാളിദാസിന്‍റെ വിവാഹ നിശ്ചയവും സഹോദരി മാളവികയുടെ വിവാഹവുമെല്ലാം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കണ്ടത്. ഇപ്പോഴിതാ കാളിദാസിന്‍റെ വിവാഹം അടുത്തെത്തിയിരിക്കുകയാണ്.
അതുകൊണ്ട് തന്നെ മകന്‍ കാളിദാസിന്‍റെയും താരിണിയുടെയും വിവാഹം ക്ഷണിക്കുന്നതിന്‍റെ തിരക്കിലാണ് ജയറാമും പാര്‍വതിയും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനാണ് ആദ്യ ക്ഷണം. ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു വിവാഹം ക്ഷണിച്ചത്. സ്‌റ്റാലിനെ നേരിട്ട് കണ്ട് വിവാഹത്തിന് ക്ഷണിക്കാന്‍ എത്തിയ ജയറാമിന്‍റെയും പാര്‍വതിയുടെയും കാളിദാസിന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ആരാധക ശ്രദ്ധ നേടുകയാണ്. കാളിദാസ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും