ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു വിവാഹമായിരുന്നു കാളിദാസ് ജയറാമിന്‍റേത്. ഗുരുവായൂർ അമ്പല നടയിൽ ഇന്ന് രാവിലെ 7.30 നും 7.45 നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. ക്ഷേത്ര കൊടി മരത്തിനു മുന്നിലായി ക്രമീകരിച്ചിരുന്ന വിവാഹമണ്ഡപത്തിൽ വച്ച് കാളിദാസ് ജയറാം താരണി കലിംഗരായരെ തുളസി ഹാരം അണിയിച്ചതിന് ശേഷം താലി കെട്ടിയത്. ഇപ്പോഴിതാ താരണിയുടെയും കാളിദാസിന്‍റെയും വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. 'കൊളുത്ത് വീണു' എന്ന അടിക്കുറിപ്പോടെ താരിണിയെ ചേര്‍ത്ത് ചുംബിക്കുന്ന കാളിദാസിന്‍റെ ചിത്രങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
നിഖില വിമല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നൈല ഉഷ, അന്ന ബെന്‍, മഞ്ജിമ മോഹന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയ നിരവധി താരങ്ങള്‍ നവദമ്പതികള്‍ക്ക് ആശംസയുമായി എത്തി.
ചെന്നൈയിലെ പ്രശസ്‌തമായ കലിംഗരായര്‍ കുടുംബാംഗമാണ് മോഡല്‍ കൂടിയായ താരിണി. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുല്‍ സുരേഷ് തുടങ്ങിയ താരങ്ങള്‍ കല്യാണത്തില്‍ പങ്കെടുത്തു.
വലിയൊരു സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് വിവാഹശേഷം കാളിദാസ് പറഞ്ഞു. "എന്‍റെ വലിയൊരു സ്വപ്നമാണ്. ഇന്ന് സാക്ഷാൽക്കരിക്കപ്പെട്ടത്. ഞാൻ ലിറ്റിൽ എന്നു വിളിക്കുന്ന താരിണിക്കൊപ്പം ഒരു ഘട്ടം. ജീവിതത്തിലെ പുതിയ വഴിത്തിരിവാണ്.
പ്രീ വെഡിങ് പാർട്ടിയിൽ കുറച്ചു ടെൻഷൻ തോന്നിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ കയറിയപ്പോൾ മുതൽ ശാന്തത തോന്നി," വിവാഹദിനത്തിലെ സന്തോഷം പങ്കിട്ട് കാളിദാസ് പറഞ്ഞു. ഈ സന്തോഷം വാക്കുകളിൽ വിവരിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറത്താണെന്ന് താരിണിയും പ്രതികരിച്ചു.
അതേസമയം ജയറാം- പാര്‍വതി ദമ്പതികളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് താരങ്ങള്‍. "ഞങ്ങളുടെ സന്തോഷം എത്രമാത്രം ആണെന്ന് വാക്കുകള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. 1992 സെപ്‌റ്റംബര്‍ ഏഴാം തിയതി അശ്വതി ( പാര്‍വതി) യുടെ കഴുത്തില്‍ ഗുരുവായൂരപ്പന്‍റെ മുമ്പില്‍ വച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി.