കേരളം

kerala

ETV Bharat / entertainment

ഞെട്ടിക്കാന്‍ ജൂനിയർ എൻടിആർ; 'ദേവര' റിലീസ് ഡേറ്റ് പുറത്ത് - Jr NTR Devara Part 1 release - JR NTR DEVARA PART 1 RELEASE

ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്‌ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജൂനിയർ എൻടിആർ ദേവര  ദേവര റിലീസ്  JUNIOR NTR FILM DEVARA  JR NTR DEVARA FILM RELEASE
Devara Release Date Out (ETV Bharat)

By ETV Bharat Kerala Team

Published : Jun 16, 2024, 4:53 PM IST

കൊരട്ടല ശിവയുടെ ജൂനിയർ എൻടിആർ ചിത്രം പറഞ്ഞതിലും നേരത്തെ റിലീസിനെത്തുന്നു. ദേവര പാര്‍ട്ട്‌ 1-ന്‍റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ഈ വര്‍ഷം സെപ്റ്റംബര്‍ 27-ന് റിലീസാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചത്. ഒക്ടോബറില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്ന ദേവരയുടെ റിലീസ് ഇപ്പോള്‍ രണ്ടാഴ്‌ച മുൻപേ തീരുമാനിച്ചിരിക്കുകയാണ്. ബിഗ് ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്‍റെ ഇതിനോടകം പുറത്തിറങ്ങിയ ഗാനവും പോസ്‌റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊരട്ടല ശിവയും ജൂനിയർ എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്‌ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്‍റെ മലയാള പരിഭാഷ ഒരുക്കുന്നത് മങ്കൊമ്പ് ഗോപാല കൃഷ്‌ണനാണ് .

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Also Read : ഇവനല്ലാതെ വേറാര്! ജൂനിയർ എൻടിആറിന്‍റെ 'ദേവര'യിലെ 'ഫിയര്‍ സോങ്' പുറത്ത് - Devara Part 1 first song out

ABOUT THE AUTHOR

...view details