ETV Bharat / entertainment

രണ്ടാം ദിനത്തിലും ബോക്‌സ് ഓഫീസില്‍ കുതിച്ച് 'മാര്‍ക്കോ'; ആഗോളതലത്തിലും തരംഗം സൃഷ്‌ടിച്ച് ചിത്രം - MARCO BOX OFFICE COLLECTION REPORT

ബുക്ക് മൈ ഷോയിലും വന്‍ കുതിപ്പാണ് മാര്‍ക്കോയ്ക്ക്. 24 മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ കണക്ക് പുറത്ത്.

UNNI MUKUNDAN MOVIE  ABHIMANYU SHAMMI THILAKAN MOVIE  മാര്‍ക്കോ ബോക്‌സ് ഓഫീസ് കളക്ഷന്‍  മാര്‍ക്കോ സിനിമ
ഉണ്ണി മുകുന്ദന്‍ മാര്‍ക്കോ സിനിമയിലെ രംഗം (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 22, 2024, 2:44 PM IST

ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം മാര്‍ക്കോ ആഗോളതലത്തില്‍ ബോക്‌സ് ഓഫിസില്‍ കുതിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ തിയേറ്ററുകള്‍ ഹൗസ് ഫുള്ളായിരുന്നു. ചില ഇടങ്ങളില്‍ പ്രത്യേകം അധിക ഷോകളും ഏര്‍പ്പെടുത്തേണ്ടതായി വന്നതായാണ് വിവരം. എന്നാല്‍ റിലീസ് ദിനത്തില്‍ 10 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും ചിത്രം തൂത്തുവാരിയത്.

കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 4.29 കോടി രൂപയാണ് ചിത്രം നേടിയത്. അഞ്ചുഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ടാം ദിനത്തില്‍ 4.63 കോടിയാണ് മലയാളത്തില്‍ന നിന്ന് ചിത്രത്തിന് ലഭിച്ചത്. ആഗോളതലത്തില്‍ 20.35 കോടി രൂപയാണ് രണ്ടാം ദിനമാവുമ്പോഴേക്കും ചിത്രം സ്വന്തമാക്കിയത്. പാന്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് പുറത്തു വിട്ട വിവരമാണിത്.

ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്‌റ്റ് ഓപണിംഗ് ആണ് ഇത്. അതേസമയം ബുക്ക് മൈ ഷോയിലും വലിയ തോതിലാണ് ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അവസാന 24 മണിക്കൂറില്‍ 1.95 ലക്ഷം ടിക്കറ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ വിറ്റിരിക്കുന്നത്. റിലീസ് ദിനം രാത്രി മണിക്കൂറുകളില്‍ 14,000 ടിക്കറ്റുകള്‍ വരെ മാര്‍ക്കോയുടേതായി വിറ്റു.

UNNI MUKUNDAN MOVIE  ABHIMANYU SHAMMI THILAKAN MOVIE  മാര്‍ക്കോ ബോക്‌സ് ഓഫീസ് കളക്ഷന്‍  മാര്‍ക്കോ സിനിമ
മാര്‍ക്കോയുടെ ടിക്കറ്റ് (ETV Bharat)

ഇന്ത്യന്‍ സിനിമയെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള വയലന്‍സ് രംഗങ്ങളാണ് ചിത്രത്തിലുള്ളത്. രണ്ട് മണിക്കൂര്‍ 25 മിനിറ്റാണ് സിനിമയുടെ ദൈര്‍ർഘ്യം. തുടക്കം മുതല്‍ ഒടുക്കം വരെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുള്ളത്. ഹനീഫ് അദേനിയാണ് മാര്‍ക്കോ സംവിധാനം ചെയ്‌തിരിക്കുന്നത്.

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ആ വിശേഷണത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഷമ്മി തിലകന്‍റെ മകന്‍ അഭിമന്യുവിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് മാര്‍ക്കോ. വില്ലന്‍ വേഷത്തിലെത്തിയ അഭിമന്യു മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്‌ചവച്ചിരിക്കുന്നത്. ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്‍റെ മകന്‍ റസല്‍ ആയാണ് അഭിമന്യു എത്തിയത്. അഭിനയം മാത്രമല്ല ശബ്‌ദവും അതി ഗംഭീരമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

മാര്‍ക്കോയുടെ അഡ്വാന്‍സ് ബുക്കിങ് (ETV Bharat)

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

Also Read:അതിഗംഭീര പ്രകടനം, വില്ലന്‍ വേഷത്തില്‍ ഷമ്മി തിലകന്‍റെ മകന്‍ അഭിമന്യു; ഞെട്ടിച്ചുവെന്ന് പ്രേക്ഷകര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.