ന്യൂഡല്‍ഹി: വിവിധ മേഖലകളില്‍ സ്‌ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ള ബജറ്റാണ് ഇക്കുറി ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്. വനിതാ വികസനത്തിനും ലിംഗ നീതിയ്‌ക്കുമുള്ള സര്‍ക്കാരിന്‍റെ പ്രതിബദ്ധത വെളിപ്പെടുത്തുന്ന ബജറ്റാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എട്ട് കോടി കുഞ്ഞുങ്ങള്‍ക്ക് അങ്കണവാടി വഴി പോഷകാഹാര ഉറപ്പാക്കുന്ന പദ്ധതിയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാജ്യമെമ്പാടുമായി ഒരു കോടി ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 20 ലക്ഷം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാര പദ്ധതി ബജറ്റിലുണ്ട്. ഇതില്‍ വടക്ക് കിഴക്കന്‍ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുമുണ്ട്.
സുപ്രധാന വനിത പദ്ധതികള്‍
- സാമ്പത്തിക ഉള്‍പ്പെടുത്തലും സംരംഭകത്വവും
സൂക്ഷ്‌മ സംരംഭങ്ങള്‍ക്കുള്ള വായ്‌പ
അഞ്ച് ലക്ഷം രൂപ വരെ വായ്‌പ പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ സൂക്ഷ്‌മ സംരംഭകരായ വനിതകള്‍ക്ക് ലഭ്യമാക്കും. ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള വനിതാ സംരംഭകര്‍ക്കാണ് ഇത് ലഭ്യമാകുക. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആദ്യ വര്‍ഷം ഇത്തരത്തില്‍ പത്ത് ലക്ഷം കാര്‍ഡുകള്‍ നല്‍കും.
പുതുസംരംഭകര്‍ക്കുള്ള പദ്ധതികള്‍
അഞ്ച് ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ വായ്‌പ നവ സംരംഭകരായ വനിതകള്‍ക്ക് അനുവദിക്കും. പട്ടികജാതി-പട്ടികവര്‍ഗ മേഖലയിലുള്ളവര്‍ക്കും ഇതിന്‍റെ ആനൂകൂല്യം ലഭ്യമാകും. അടുത്ത അഞ്ച് കൊല്ലം കൊണ്ട് ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് സ്‌ത്രീകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും സഹായകമാകും.
ഹോം സ്റ്റേകള്‍ക്ക് മുദ്രാവായ്‌പ
വിനോദസഞ്ചാരവും സ്വയം തൊഴിലും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്‌ത്രീകള്‍ക്ക് ഹോം സ്റ്റേകള്‍ തുടങ്ങാന്‍ മുദ്രാ വായ്‌പകള്‍ വനിതകള്‍ക്കും ലഭ്യമാക്കും. ഇതിലൂടെ വനിതകള്‍ക്ക് സുസ്ഥിരവരുമാനം ഉറപ്പാക്കാനാകും.
- നൈപുണ്യവികസനവും തൊഴിലും
നൈപുണ്യമികവിന് ദേശീയ കേന്ദ്രങ്ങള്‍
നൈപുണ്യ വികസന പദ്ധതികള്‍ക്കായി ആഗോള വൈദഗ്ദ്ധ്യം ഉറപ്പാക്കുന്ന അഞ്ച് ദേശീയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വനിതകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി ഭാവിയിലേക്കുള്ള തൊഴില്‍ സേനകളെ സൃഷ്‌ടിക്കാനുള്ള പദ്ധതിയാണിത്.
തീവ്ര നൈപുണ്യ വികസന പദ്ധതികള്‍
തൊഴില്‍ പരിശീലനത്തിലൂടെയും തൊഴിലവസരങ്ങളിലൂടെയും സ്‌ത്രീശാക്തീകരണം ലക്ഷ്യമിട്ട് തീവ്ര നൈപുണ്യ പരിപാടികള്‍ ബജറ്റ് നിര്‍ദേശിക്കുന്നു.
ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്കുള്ള പിന്തുണ
ബിഹാറിലെ നിര്‍ദ്ദിഷ്‌ട ഭക്ഷ്യ സംസ്‌കരണ കേന്ദ്രം കേവലം കര്‍ഷകരുടെ വരുമാന വര്‍ധന മാത്രം ലക്ഷ്യമിട്ടല്ല. മറിച്ച് നൈപുണ്യ സൃഷ്‌ടി, ഭക്ഷ്യ സംസ്‌കരണ മേഖലകളില്‍ സ്‌ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
- ആരോഗ്യവും സാമൂഹ്യ സുരക്ഷയും
പകല്‍ വീട് അര്‍ബുദ കേന്ദ്രങ്ങള്‍
പകല്‍വീട് അര്‍ബുദ കേന്ദ്രങ്ങള്‍ എല്ലാ ജില്ലാ ആശുപത്രികളിലും സജ്ജമാക്കുന്നത് ഗ്രാമീണ മേഖലയിലെ വനിതകള്‍ക്ക് താങ്ങാനാകും വിധം കൃത്യസമയത്തുള്ള അര്‍ബുദ ചികിത്സ ലക്ഷ്യമിട്ടാണ്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ജീവനക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍
അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക് ഇശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക വഴി ആരോഗ്യ പരിരക്ഷ അടക്കമുള്ള പദ്ധതികള്‍ ലഭ്യമാക്കും. പി എം ആരോഗ്യ യോജന വഴിയാണിത്. ഇവര്‍ക്ക് സാമൂഹ്യ സുരക്ഷ, ആരോഗ്യ പദ്ധതികള്‍ ഉറപ്പാക്കും.
പിഎം സ്വാനിധി പദ്ധതി
വഴിയോരക്കച്ചവടക്കാര്‍ക്കുള്ള പിഎം സ്വാനിധി പദ്ധതിയിലൂടെ വായ്‌പകള്‍, യുപിഐ ബന്ധിത ക്രെഡിറ്റ് കാര്‍ഡുകള്‍, ശേഷി വര്‍ധിപ്പിക്കല്‍ പദ്ധതികള്‍ എന്നിവ നടപ്പാക്കും. ഇത് വഴിയോരക്കച്ചവടക്കാരായ സ്‌ത്രീകള്‍ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇവരുടെ വ്യവസായം വളര്‍ത്താനും ആരോഗ്യ സേവനങ്ങള്‍ നേടാനും ഇതിലൂടെ സാധിക്കും.
- വിദ്യാഭ്യാസവും ശാക്തീകരണവും
മെഡിക്കല്‍ വിദ്യാഭ്യാസം വ്യാപിപ്പിക്കല്‍
പതിനായിരം മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 75000 സീറ്റുകളുടെ വര്‍ധനയാണ് ലക്ഷ്യമിടുന്നത്. ഇത് മെഡിക്കല്‍ വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തുന്നത്.
അടല്‍ ടിക്കെറിങ് ലാബുകള്‍
അയ്യായിരം അടല്‍ ടിന്‍കെറിങ് ലാബുകള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അടുത്ത അഞ്ച് കൊല്ലം കൊണ്ട് സജ്ജമാക്കും. ശാസ്‌ത്ര, സാങ്കേതികക, എന്‍ജിനീയറിങ്, ഗണിത മേഖലകളില്‍ കൂടുതല്‍ അറിവ് നേടാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഏറെ സഹായകമാകും.
ഭാരതീയ ഭാഷാ പുസ്‌തക് പദ്ധതി
ഇന്ത്യന്‍ ഭാഷയിലുള്ള പുസ്‌തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കുന്ന ഈ പദ്ധതി സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്‌ത്രീകള്‍ക്ക് പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ പെണ്‍കുട്ടികള്‍ക്ക് ഏറെ സഹായകമാകും. നിലവാരമുള്ള വിദ്യാഭ്യാസ ഉപകരണങ്ങള്‍ ഇതിലൂടെ ഇവര്‍ക്ക് ലഭ്യമാകും.
- സാമൂഹ്യ ക്ഷേമവും ഉള്‍പ്പെടുത്തലും
സാക്ഷം അങ്കണവാടി പോഷകാഹാര പദ്ധതി
അങ്കണവാടികളുടെ സേവനങ്ങള്‍ വിപുലപ്പെടുത്താന്‍ ബജറ്റില്‍ പദ്ധതികളുണ്ട്. ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം പരിപാലനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണിത്. പോഷകാഹാരം, ശൈശവ വിദ്യാഭ്യാസം എന്നിവയും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. ഇത് ലക്ഷക്കണക്കിന് സത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായകമാകും.
ഗ്രാമീണ മേഖലയിലെ സത്രീകളുടെ ആരോഗ്യ പരിരക്ഷ
എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ് ബാന്‍ഡ് കണക്‌റ്റിവിറ്റി ലഭ്യമാക്കും. ടെലിമെഡിസിന്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.
- സത്രീകളും ഗ്രാമീണ വികസവും കൃഷിയും
പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന
100 ജില്ലകളിലേക്കുള്ള പദ്ധതിയാണിത്. വനിതകളടക്കം ഇത് 1.7 കോടി കര്‍ഷകര്‍ക്ക് സഹായമാകും. ഉയര്‍ന്ന വിളശേഷിയുള്ള വിത്തുകള്‍ ലഭ്യമാക്കുക, വായപ സൗകര്യങ്ങള്‍, കൊയ്ത്ത് എന്നിവയ്ക്ക് വേണ്ട പിന്തുണ പദ്ധതി ഉറപ്പാക്കുന്നു.
മഖാന ബോര്‍ഡ്
ബിഹാറിലെ മഖാന ബോര്‍ഡ് ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായകമാകും. ഇതിന് പുറമെ ഇവയുടെ സംസ്‌കരണം, വിപണനം എന്നിവയ്ക്കും സഹായകമാകും. മേഖലയിലെ സത്രീകള്‍ക്ക് വരുമാനം ഉണ്ടാക്കാനുള്ള വലിയ അവസരവുമാണ് ഇത് തുറന്ന് നല്‍കുന്നത്.
ALSO READ: നിരാശയുടെ ചൂളംവിളി; റെയില്‍വേയ്‌ക്ക് കാര്യമായ പദ്ധതികളില്ല, ഓഹരികള്‍ കൂപ്പുകുത്തി