കേരളം

kerala

ETV Bharat / entertainment

പ്രേക്ഷകരെ കോരിത്തരിപ്പിക്കാന്‍ 44 വര്‍ഷങ്ങള്‍ക്ക് ശേഷം ജയന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം 'മീന്‍' വീണ്ടും തിയേറ്ററുകളിലേക്ക് - JAYAN MOVIE MEEN RE RELEASE - JAYAN MOVIE MEEN RE RELEASE

44 വര്‍ഷത്തിന് ശേഷം ജയന്‍റെ ഹിറ്റ് ചിത്രം 'മീന്‍' റീ റിലീസിന്. 1980 ല്‍ ടി ദാമോദരന്‍റെ രചനയില്‍ ഐ വി ശശി സംവിധാനം ചെയ്‌ത ചിത്രമാണിത്. ഉല്ലാസപ്പൂത്തിരികള്‍ എന്ന ഗാനം ഈ ചിത്രത്തിലേതാണ്.

JAYAN MOVIE MEEN  MEEN TO BE RE RELEASED SOON  ജയന്‍ സിനിമ മീന്‍  ഐ വി ശശി സിനിമ
JAYAN (ETV Bharat)

By ETV Bharat Entertainment Team

Published : Oct 6, 2024, 4:50 PM IST

ഇന്ത്യന്‍ സിനിമയില്‍ തന്നെ റീ റിലീസിന്‍റെ കാലമാണ്. പഴയ ചിത്രങ്ങള്‍ റീമാസ്‌റ്റര്‍ ചെയ്‌ത് പുതിയ കാലത്തിന് ചേര്‍ന്ന ദൃശ്യ, ശ്രാവ്യ അനുഭവവുമായാണ് എത്തുന്നത്. ഇങ്ങനെ പഴയ ചിത്രങ്ങളൊക്കെ വീണ്ടും പ്രേക്ഷകരെ ഒന്നുകൂടി ഹരം കൊള്ളിക്കാന്‍ എത്തുമ്പോള്‍ മലയാളത്തിന്‍റെ പ്രിയ താരം ജയന്‍ ഫാന്‍സ് എന്തിന് മിണ്ടാതിരിക്കണം. അവരുടെ ആവശ്യമേറിയപ്പോള്‍ മണ്‍മറഞ്ഞു പോയ ജയന്‍ തകര്‍ത്ത് അഭിനയിച്ച 'മീന്‍' എന്ന ചിത്രം 44 വര്‍ഷത്തിന് ശേഷം റീ റിലീസിന് ഒരുങ്ങുകയാണ്.

ടി ദാമോദരന്‍റെ രചനയില്‍ ഐ വി ശശി സംവിധാനം ചെയ്‌ത് 1980 ല്‍ പുറത്തെത്തിയ ഹിറ്റ് ചിത്രമാണ് 'മീന്‍'. അടുത്ത ഫ്രെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. ചെന്നൈയിലും മുംബൈയിലുമായി നിര്‍മാണ ജോലികള്‍ നടക്കും. തമിഴ് ഹിറ്റ് ചിത്രം ഗജനിയടക്കം റീ മാസ്‌റ്റര്‍ ചെയ്‌ത് പുറത്തിറക്കിയ റോഷിക എന്‍റര്‍പ്രൈസസാണ് മീന്‍ റീ റീലിസിന് പിന്നിലും. അതേസമയം ജയന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ റീ റിലീസിന് എത്തിക്കുമെന്ന് റോഷിക എന്‍റര്‍ പ്രൈസസ് പറഞ്ഞു.

മധു, സീമ, ശ്രീവിദ്യ, അടൂര്‍ ഭാസി, ജോസ്, ശങ്കരാടി, ശുഭ, അംബിക, ബാലന്‍ കെ നായര്‍, കുണ്ടറ ജോണി, കുതിരവട്ടം പപ്പു, ലാലു അലക്‌സ് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമാണിത്.

ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഉല്ലാസപ്പൂത്തിരികള്‍ എന്ന ഗാനം ഈ ചിത്രത്തിലേതാണ്. ജി ദേവരാജന്‍ മാഷ് ചിത്രത്തിന് സംഗീതം പകര്‍ന്നത്. ജയാനന്‍ വിന്‍സെന്‍റ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം ജിയോ പിക്ചേഴ്‌സിന്‍റെ ബാനറില്‍ എന്‍ ജി ജോണ്‍ ആണ് നിര്‍മിച്ചത്. 2K ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്മോസ് ശബ്‌ദ വിന്യാസത്തോടെയുമായിരിക്കും മീനിന്‍റെ റീ റിലീസ്.

Also Read:സിനിമകള്‍ കുറച്ച് യാത്ര ചെയ്യുന്നതിന്‍റെ കാരണം വെളിപ്പെടുത്തി അജിത്ത്; താരത്തിന്‍റെ വാക്കുകള്‍ വൈറല്‍

ABOUT THE AUTHOR

...view details