കേരളം

kerala

ETV Bharat / entertainment

അംബാനി കല്യാണം; 'പീലി വിടര്‍ത്തിയാടി' ജാൻവി കപൂർ, ചിത്രങ്ങള്‍ വൈറല്‍ - Janhvi Kapoor Pictures From Sangeet - JANHVI KAPOOR PICTURES FROM SANGEET

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും സംഗീത്‌ ചടങ്ങിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ പങ്കിട്ട്‌ ജാൻവി കപൂർ.

ANANT AMBANI RADHIKA MERCHANT  SANGEET CEREMONY OF ANANT AMBANI  JANHVI KAPOOR  ജാൻവി കപൂർ ആനന്ദ് അംബാനി
Janhvi Kapoor's Beau Shikhar Pahariya Fixes Her Lehenga (Instagram)

By ETV Bharat Kerala Team

Published : Jul 6, 2024, 10:35 PM IST

Updated : Jul 7, 2024, 5:07 PM IST

ഹൈദരാബാദ് : സോഷ്യൽ മീഡിയയിൽ തരംഗമായി ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്‍റിന്‍റെയും സംഗീത്‌. 2024 ജൂലൈ 5 ന് നടന്ന ചടങ്ങില്‍ നിരവധി താരങ്ങളാണ്‌ പങ്കുചേര്‍ന്നത്‌. വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള നിരവധി ദൃശ്യങ്ങൾ അവർ പങ്കിട്ടു. ബോളിവുഡ് താരം ജാൻവി കപൂറും തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പരിപാടിക്കിടെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌തു.

പീലി വിടര്‍ത്തിയാടുന്ന മയിലിനെ പോലെ ചിത്രത്തില്‍ താരം നിറഞ്ഞു. സഹോദരി ഖുഷി കപൂർ വേദാംഗ് റെയ്‌നയ്‌ക്കൊപ്പം പോസ് ചെയ്യുന്ന ചിത്രവും കൂട്ടത്തിലുണ്ട്‌. എന്നിരുന്നാലും, ഏറ്റവും ശ്രദ്ധ നേടിയത്‌ ജാന്‍വിയുടെ ചിത്രങ്ങളാണ്. ജാന്‍വിയും നൃത്തം ചെയ്യുന്നതിനായി ജാന്‍വിയ്‌ക്ക് വസ്‌ത്രം ശരിയാക്കി നല്‍കുന്ന ശിഖർ പഹാരിയയും ഉള്ള ചിത്രമാണ്‌ ആരാധകരെ ആകര്‍ഷിച്ചത്‌.

ചടങ്ങില്‍ അന്താരാഷ്‌ട്ര ഗായകൻ ജസ്റ്റിൻ ബീബറും വേദിയിൽ നിറഞ്ഞാടി. തുടർന്ന് പഞ്ചാബി ഗായകരായ കരൺ ഔജ്‌ലയും ബാദ്‌ഷായും അവതരിപ്പിച്ച സംഗീത ചടങ്ങ് താരനിബിഡമായിരുന്നു. സൽമാൻ ഖാൻ, അനന്യ പാണ്ഡെ, അർജുൻ കപൂർ, സാറ അലി ഖാൻ, മാനുഷി ചില്ലർ, രൺബീർ കപൂർ, ആലിയ ഭട്ട്, കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര, രൺവീർ സിങ്, ദീപിക പദുക്കോൺ, വിക്കി കൗശൽ തുടങ്ങി നിരവധി ബോളിവുഡ് എ-ലിസ്റ്റുകൾ ചടങ്ങിൽ പങ്കെടുത്തു.

പ്രൊഫഷണൽ രംഗത്ത്, രാജ്‌കുമാർ റാവുവിനൊപ്പം മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന ചിത്രത്തിലാണ് ജാൻവി അവസാനമായി അഭിനയിച്ചത്. ജൂനിയർ എൻടിആർ, സെയ്‌ഫ്‌ അലി ഖാൻ എന്നിവർക്കൊപ്പം ദേവാര: ഭാഗം 1 എന്ന തെലുഗു ചിത്രത്തിലും താരമെത്തുന്നു. കൂടാതെ ഉലാജിൽ ഒരു ഐഎഫ്‌എസ്‌ ഓഫിസറെ അവതരിപ്പിക്കുകയും ചെയ്യും. വരുൺ ധവാനൊപ്പം സണ്ണി സാൻസ്‌കാരി കി തുളസി കുമാരി എന്ന മറ്റൊരു ചിത്രവും റിലീസിനായി അണിനിരക്കുന്നു.

ALSO READ:'അംബാനി കല്യാണം' കളറാക്കി ജസ്റ്റിൻ ബീബർ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

Last Updated : Jul 7, 2024, 5:07 PM IST

ABOUT THE AUTHOR

...view details