മലയാളികളുടെ പ്രിയ താരങ്ങളായ ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളായി പുതിയ സിനിമ വരുന്നു. റഷീദ് പാറക്കൽ കഥയെഴുതി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ഇരുവരും കേന്ദ്ര വേഷങ്ങളിൽ എത്തുന്നത്. ഈ സിനിമയുടെ പൂജയും സ്വിച്ചോണും നടന്നു. ഒറ്റപ്പാലത്തുവച്ചാണ് ചടങ്ങുകൾ നടന്നത്.
നടന്മാരായ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുനിൽ സുഖദ, ഷാജു ശ്രീധർ, പ്രിയങ്ക, സിനിമയുടെ പ്രൊഡ്യൂസർ അഷ്‌റഫ് പിലാക്കൽ, സംവിധായകൻ റഷീദ് പാറക്കൽ, ചന്ദന എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സംവിധായകൻ റഷീദ് പാറക്കൽ തിരക്കഥ ഏറ്റുവാങ്ങി. തുടർന്ന് പ്രൊജക്‌ട് ഡിസൈനർ സിറാജ് മൂൺബിം ക്ലാപ്പടിച്ചു. ഹമീദ് മഞ്ചാടിയാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്.
ഫാമിലി ഇൻവെസ്റ്റിഗേഷൻ സിനിമയുമായി ഇന്ദ്രൻസും ജാഫർ ഇടുക്കിയും മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്‌റഫ് പിലാക്കൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 'ഭഗവതിപുരം', 'മൂന്നാം നാൾ', 'ഹലോ ദുബായ്‌ക്കാരൻ', 'വൈറ്റ് മാൻ' എന്നിവയായിരുന്നു ഈ പ്രൊഡക്ഷൻ ഹൗസിന്‍റെ മറ്റ് നാല് ചിത്രങ്ങൾ.
അതേസമയം തിങ്കളൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരിൽ ഒരാളായ കുട്ടന്‍റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് റഷീദ് പാറക്കൽ ചിത്രം പറയുന്നത്. ഒരു ഫാമിലി ഇൻവെസ്റ്റിഗേഷൻ ജോണറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിൽ ആയിരിക്കും ഇന്ദ്രൻസ് എത്തുക എന്നാണ് വിവരം.
സുനിൽ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി മേനോൻ, സുമേഷ് മൂർ,ഷാജു, അഷ്റഫ്, മുൻഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വർഗീസ്, അഖില,ചന്ദന, ആര്യ വിജു തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അർജുൻ വി അക്ഷയ് ആണ് ഈ സിനിമയുടെ സംഗീത സംവിധായകൻ.
ശിഹാബ് ഓങ്ങല്ലൂർ ഛായാഗ്രഹണവും സിയാൻ ശ്രീകാന്ത് എഡിറ്റിങ്ങും നിർവഹിക്കുന്നു. രജീഷ് പാത്താങ്കുളം ആണ് ഈ ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ. കോസ്റ്റ്യൂം - ഫെമിന ജബ്ബാർ, ആർട്ട് കോയാസ്, പ്രൊജക്‌ട് ഡിസൈനർ - സിറാജ് മൂൺബിം, മേക്കപ്പ് - ഷിജി താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ജയേന്ദ്ര ശർമ്മ, പി ആർ ഒ - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - ഷംനാദ് മട്ടായ, ഡിസൈൻ - കിഷോർ ബാബു പി എസ്.