കേരളം

kerala

ETV Bharat / entertainment

20 വര്‍ഷമായി കൊണ്ടുനടക്കുന്ന സ്വപ്‌നം; പുതിയ തുടക്കത്തിനായി ഹണി റോസ് - Honey Rose production company - HONEY ROSE PRODUCTION COMPANY

പുതിയ തുടക്കത്തിനായി ഹണിറോസ്. 20 വര്‍ഷത്തോളമായി സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി താന്‍ കരുതുകയാണ് എന്നും ഹണി റോസ്. ഒരു പുതിയ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന്‍റെ സന്തോഷത്തിലാണ് താരം.

ACTRESS HONEY ROSE  HONEY ROSE VARGHESE PRODUCTION  ഹണിറോസ് നിര്‍മാണ കമ്പനി  ഹണിറോസ് സിനിമ
Honey Rose (Instagram)

By ETV Bharat Entertainment Team

Published : Sep 6, 2024, 11:27 AM IST

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് ഹണി റോസ്. പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചുപ്പറ്റിയ ഹണി റോസ് ഇപ്പോഴിതാ ഒരു പുതിയ റോളില്‍ കൂടി എത്താന്‍ പോകുകയാണ്. അഭിനയത്തിന് പുറമെ നിര്‍മാതാവിന്‍റെ കൂടി കുപ്പായമണിയാനാണ് ഹണി ഇനി പോകുന്നത്.

തന്‍റെ പുതിയ ചുവടു വയ്പ്പിനെ കുറിച്ച് താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 'ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ്' എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. 20 വര്‍ഷത്തോളമായി സിനിമയില്‍ തുടരുന്ന തന്‍റെ സ്വപ്‌നമാണ് നിര്‍മാണ കമ്പനി എന്നാണ് ഹണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമ്പനിയുടെ ലോഗോയും താരം പുറത്തിറക്കി.

Honey Rose (Instagram)

"ഒരു സ്വപ്‌നം, ഒരു വിഷന്‍, ഒരു സംരംഭം, സിനിമയെന്നത് പലര്‍ക്കും സ്വപ്‌നമാണ്. അതൊരു ഫാന്‍റസിയാണ്. ജീവിതാഭിലാഷമാണ്. 20 വര്‍ഷത്തോളമായി സിനിമയുടെ ഭാഗമായി നില്‍ക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുകയാണ്. എന്‍റെ ചെറുപ്പത്തിലും ജീവിതത്തിലും പഠനത്തിലും സൗഹൃദത്തിലുമെല്ലാം സിനിമ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനാല്‍ ഈ വ്യവസായത്തില്‍ വലിയൊരു പങ്ക് വഹിക്കേണ്ടത് എന്‍റെ കടമയാണെന്ന് തോന്നുകയാണ്.

എന്‍റെ ജന്മദിനത്തില്‍ (അധ്യാപക ദിനം) അഭിമാനത്തോടെ എന്‍റെ പുതിയ സംരംഭത്തിന്‍റെ ലോഗോ പുറത്തിറക്കുകയാണ്. 'ഹണി റോസ് വര്‍ഗീസ് പ്രൊഡക്ഷന്‍സ്'. സിനിമ പ്രേമികളില്‍ നിന്ന് എനിക്ക് ലഭിച്ച സ്നേഹമാണ് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ എന്നെ പ്രാപ്‌തയാക്കിയത്. ഈ പിന്തുണ തുടരണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്‍റെ യാത്രയില്‍ എന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

എച്ച്ആര്‍വി പ്രൊഡക്ഷന്‍സിലൂടെ എന്‍റെ ആഗ്രഹവും പ്രതീക്ഷയും നടക്കുമെന്ന് കരുതുന്നു. മികച്ച പ്രതിഭകള്‍ക്ക് അവസരം നല്‍കാനും നമ്മുടെ സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനും പുതിയതും രസകരവും അതിശയിപ്പിക്കുന്നതുമായ കഥകള്‍ പറയാനുമാണ് ആഗ്രഹിക്കുന്നത്". ഹണി റോസ് കുറിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റേച്ചല്‍ എന്ന ചിത്രമാണ് ഹണി റോസിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മാതാവാണ്. മലയാളത്തിനൊപ്പം കന്നഡ, തെലുഗു, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലീം കുമാര്‍, രാധിക രാധാകൃഷ്‌ണൻ, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേഷ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും വേഷമിടുന്നു.

Also Read:പ്രേക്ഷകരെ ഞെട്ടിക്കാൻ ഹണി റോസ്; 'റേച്ചല്‍' സെക്കൻഡ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details