ETV Bharat / health

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഈ പാനീയം കുടിക്കാം - HEALTH BENEFITS OF AJWAIN

രാവിലെ വെറും വയറ്റിൽ അയമോദക വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

CAROM SEEDS HEALTH BENEFITS  AJWAIN WATER BENEFITS  അയമോദകത്തിന്‍റെ ആരോഗ്യ ഗുണങ്ങൾ  BENEFITS OF HAVING AJWAIN DAILY
Representative Image (ETV Bharat)
author img

By ETV Bharat Health Team

Published : Jan 15, 2025, 5:08 PM IST

കാഴ്ച്ചയിൽ ചെറുതാണെങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് അയമോദകം. വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പണ്ട് കാലം മുതൽക്കേ ഉപയോഗിച്ചു വരുന്ന ഒരു മരുന്ന് കൂടിയാണിത്. രാവിലെ ഒഴിഞ്ഞ വയറ്റിൽ അയമോദക വെള്ളം കുടിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും. വയറ്റിലെ അസ്വസ്ഥത, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ഇത് ഫലപ്രദമാണ്. അയമോദകത്തിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

ദഹന ആരോഗ്യം

നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള അയമോദകം ദഹനം മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കും. കുടലിന്‍റെ ആരോഗ്യം നിലനിർത്താനും ഇത് നല്ലതാണ്. വയറുവേദന, ഗ്യാസ്, ദഹനക്കേട്, നെഞ്ചെരിച്ചിൽ തുടങ്ങീ വയറ്റിലെ വിവിധ അസ്വസ്ഥതകൾ പരിഹരിക്കാനും അയമോദകം ഉപകരിക്കും.

ശരീരഭാരം കുറയ്ക്കാൻ

ശരീരഭാരം കുറയ്ക്കാനും അയമോദകം സഹായിക്കും. മെറ്റാബോളിസത്തെ പിന്തുണയ്ക്കുകയും കൊഴുപ്പ് ദഹിപ്പിക്കാനും ഇത് ഗുണകരമാണ്. ഇതിലൂടെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സാധിക്കും.

ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ

അയമോദകത്തിൽ ശക്തമായ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങലുള്ള തൈമോൾ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ സന്ധിവാതം പോലുള്ള അവസ്ഥകൾ പരിഹരിക്കാൻ സഹായിക്കുമെന്ന് ഫൈറ്റോതെറാപ്പി റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. വീക്കം കുറയ്ക്കാനും സന്ധി വേദനയിൽ നിന്ന് ആശ്വാസം നൽകാനും അയമോദകം സഹായിക്കും.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ

ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും അയമോദകം ഉപകരിക്കും. ഇതിലെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുമ, ജലദോഷം, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവ അകറ്റാൻ ഗുണം ചെയ്യും. ശ്വാസനാളത്തിൻ്റെ വീക്കം കുറയ്ക്കാനും ശ്വസനം എളുപ്പമാക്കാനും അയമോദകം ഫലം ചെയ്യുമെന്ന് ജേർണൽ ഓഫ് എത്‌നോഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ

ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ അയമോദകത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഹൃദ്രോഗം, അർബുദം എന്നിവ ഉൾപ്പെടെ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും അയമോദകം ബെസ്റ്റാണ്.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അയമോദകം സഹായിക്കുമെന്ന് ഡയബറ്റിസ് ആൻഡ് മെറ്റബോളിക് സിൻഡ്രോം ക്ലിനിക്കൽ റിസർച്ച് ആൻഡ് റിവ്യൂസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പ്രമേഹ രോഗികളും രക്തത്തിലെ ഗ്ലുക്കോസ് ആരോഗ്യകരമായി നിലനിർത്താൻ ആഗ്രഹിക്കുന്നവരും അയമോദകം പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുക.

ചർമ്മത്തിൻ്റെ ആരോഗ്യം

ചർമ്മം സംരക്ഷിക്കാനും അയമോദകം ഫലപ്രദമാണ്. ചർമ്മം തിളക്കമുള്ളതായും മൃദുവായും നിലനിർത്താൻ ഇത് സഹായിക്കും. മുഖക്കുരു പരിഹരിക്കാനുള്ള ഒരു മരുന്ന് കൂടിയാണിത്. ചർമ്മത്തിലെ അണുബാധകൾ, എക്‌സിമ, സോറിയാസിസ് എന്നിവ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാനും അയമോദകം സഹായിക്കും.

പ്രതിരോധശേഷി വർധിപ്പിക്കാൻ

ആൻ്റി മൈക്രോബയൽ, ആന്‍റി ഫംഗൽ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ അയമോദകത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.

വേദന അകറ്റാൻ

ആർത്തവ വേദന, സന്ധി വേദന, മറ്റ് അസ്വസ്ഥതകൾ എന്നിവ പരിഹാരിക്കാൻ നല്ലൊരു മരുന്നാണ് അയമോദകം. ഇതിനു പുറമെ സ്ത്രീകളിലെ യൂറിനറി ഇൻഫെക്ഷൻ, ഹോർമോൺ പ്രശ്‌നങ്ങൾ, ഗർഭപാത്രം തള്ളിവരുന്ന അവസ്ഥാ തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും അയമോദകത്തിന്‍റെ ഉപയോഗം ഗുണം ചെയ്യും.

അയമോദക വെള്ളം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

ഒരു പാത്രത്തിൽ വെള്ളമെടുത്ത് ടേബിൾ സ്‌പൂൺ അയമോദകം അതിലേക്കിടുക. ഒരു രാത്രി മുഴുവൻ ഇത് കുതിർക്കാന്‍ വയ്ക്കുക. രാവിലെ ഈ വെള്ളം തിളപ്പിച്ച ശേഷം അയമോദക വിത്തുകൾ അരിച്ചെടുത്ത് കുടിക്കാം.

ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.

Also Read : ആരോഗ്യഗുണങ്ങളുടെ കലവറ; പതിവായി കഴിക്കാം ഈ കുഞ്ഞൻ ധാന്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.