കൽപ്പറ്റ: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഖജാന്‍ജി ആയിരുന്ന എൻഎം വിജയന്‍റെയും മകന്‍റെയും മരണവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട ഐസി ബാലകൃഷ്‌ണൻ എംഎൽഎ , എൻഡി അപ്പച്ചൻ, ഗോപിനാഥൻ എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ വാദം നാളെയും തുടരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജില്ലാ സെഷൻസ് കോടതിയാണ് വാദം കേൾക്കുന്നത്. ഇന്ന് രാവിലെയും ഉച്ചക്ക് ശേഷവുമായി ഐസി ബാലകൃഷ്‌ണൻ, എൻഡി അപ്പച്ചൻ എന്നിവരുടെ അഭിഭാഷകരുടെ വാദം കോടതി കേട്ടു. നാളെ ഗോപിനാഥന്‍റെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദം കോടതി കേൾക്കും.
വിധി പറയുന്നത് വരെ മൂവരുടെയും അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ഐസി ബാലകൃഷ്‌ണനായി അഡ്വ. ടി എം റഷീദ് , എൻഡി അപ്പച്ചനായി അഡ്വ. എൻകെ വർഗീസ് എന്നിവരാണ് ഹാജരായത്. ആയിരം പേജുകളുള്ള കേസ് ഡയറിയാണ് പൊലീസ് ഹാജരാക്കിയത്. കോടതിയിൽ വാദം തുടരുന്നതിനിടെ സർക്കാർ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.
Also Read; വയനാട് ഡിസിസി ട്രഷററുടെ മരണം; ജനുവരി 15 വരേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി