തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളിൽ അന്വേഷണം നടത്താന്‍ നിയോഗിച്ച പ്രത്യേക പൊലീസ് സംഘത്തിന്‍റെ യോഗം നാളെ (ഓഗസ്റ്റ് 27). ക്രൈം ബ്രാഞ്ച് എഡിജിപി വെങ്കിടേഷ് ഐപിഎസിന്‍റെ മേൽനോട്ടത്തിൽ ഐജി സ്‌പര്‍ജന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാകും നാളെ യോഗം ചേരുക. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അന്വേഷണത്തിനായി മുഖ്യമന്ത്രിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണം ഉന്നയിച്ചവരിൽ നിന്നും മൊഴിയെടുത്ത് കേസെടുക്കാനുള്ള കാര്യങ്ങള്‍ അടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഡിഐജി എസ്. അജീത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സ് എസ്.പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പൊലീസ് എഐജി ജി. പൂങ്കുഴലി, പൊലീസ് അക്കാദമി അസി. ഡയറക്‌ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, ലോ&ഓര്‍ഡര്‍ എഐജി അജിത്ത്.വി, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്‍ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാകും ആരോപണം ഉന്നയിച്ചവരുടെ മൊഴികൾ രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുക.