കേരളം

kerala

ETV Bharat / entertainment

വയനാടിന് മലയാള സിനിമ ലോകത്തു നിന്ന് വീണ്ടും കാരുണ്യ സ്‌പർശം - Help from Malayalam Film industry - HELP FROM MALAYALAM FILM INDUSTRY

'ഒരു അന്വേഷണത്തിന്‍റെ തുടക്കം' എന്ന ചിത്രത്തിന്‍റെ അണിയറക്കാര്‍ നല്‍കിയത് 1,50000 രൂപ.

WAYANAD TRAGEDY  ERNAKULAM COLLECTOR  ഒരു അന്വേഷണത്തിന്‍റെ തുടക്കം  സംവിധായകൻ എം എ നിഷാദ്
Help from Malayalam Film industry to wayanad (ETV Bharat)

By ETV Bharat Kerala Team

Published : Aug 7, 2024, 9:04 AM IST

എറണാകുളം : വയനാട്ടിൽ സംഭവിച്ച ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കണ്ണീർ കടലിൽ മുങ്ങിയവർക്ക് താങ്ങായി ലോകത്തിന്‍റെ നാനാ കോണിൽ നിന്നും ഒരുപാട് സഹായ ഹസ്‌തങ്ങൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നൽകുന്നത് തുടരവേ, 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ അവർ സമാഹരിച്ച 1,50000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

എറണാകുളം കലക്‌ടറേറ്റില്‍ എത്തിയാണ് അണിയറ പ്രവർത്തകർ കലക്‌ടർക്ക് അവരുടെ സംഭാവന കൈമാറിയത്. സംവിധായകൻ എം എ നിഷാദ്, നടന്മാരായ ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, കൈലാഷ്, പ്രശാന്ത് അലക്‌സാണ്ടർ, സുന്ദർ, നടി പൊന്നമ്മ ബാബു, ചിത്രം നിർമിക്കുന്ന ബെൻസി പ്രൊഡക്ഷൻസിന്‍റെ പ്രതിനിധികൾ എന്നിവരാണ് തുക കൈമാറാൻ എത്തിച്ചേർന്നത്.

എറണാകുളം കലക്‌ടർ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പണം കൈമാറുന്ന ചിത്രം പങ്കു വയ്ക്കുകയും ചെയ്‌തു. ചിത്രത്തിന് അദ്ദേഹം നൽകിയ ക്യാപ്‌ഷൻ ഇപ്രകാരമായിരുന്നു. "വയനാടിന് ഒരു കാരുണ്യ സ്‌പർശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'ഒരു അന്വേഷണത്തിൻ്റെ തുടക്കം' എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സമാഹരിച്ച 150000 രൂപ സംവിധായകൻ എം എ നിഷാദിൽ നിന്ന് സ്വീകരിച്ചു.

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ വി അബ്‌ദുൾ നാസർ നിർമിച്ച് എം എ നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' നിലവിൽ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിലാണ്. ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്‌, സമുദ്രക്കനി, അശോകൻ, സുധീഷ്, ബൈജു സന്തോഷ്‌, ശിവദ, ദുർഗ കൃഷ്‌ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, വിജയ് ബാബു, പ്രശാന്ത് അലക്‌സാണ്ടർ, ജാഫർ ഇടുക്കി, സുധീർ കരമന, ഇർഷാദ്, രമേശ്‌ പിഷാരടി, ജോണി ആന്‍റണി, കൈലാഷ്, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കോട്ടയം നസീർ, കലാഭവൻ നവാസ്, ജോണി ആന്‍റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്‌ണ, പൊന്നമ്മ ബാബു, ഉമ നായർ, സന്ധ്യാ മനോജ്, സ്‌മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്‌ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, സുധീപ് കോശി, നവനീത് കൃഷ്‌ണ, ലാലി പി എം, അനന്തലക്ഷ്‌മി, പ്രിയ ജേക്കബ്, അനിത നായർ, ഗിരിജ സുരേന്ദ്രൻ, ഭദ്ര, പ്രിയ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്‌ഠൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

Also Read:'ഉരുളുപൊട്ടി വീണിടം ഉയിരുപോലെ കാത്തിടാം...'; വയനാടിന് പാട്ടിൻ്റെ സാന്ത്വനം - Song For Wayanad

ABOUT THE AUTHOR

...view details