കേരളം

kerala

ETV Bharat / entertainment

'സെക്‌സ് എജ്യുക്കേഷൻ' മുതൽ 'ഖുഫിയ' വരെ; പ്രൈഡ് മന്ത് ആഘോഷിക്കാം ഈ നെറ്റ്‌ഫ്ലിക്‌സ് ചിത്രങ്ങൾക്കൊപ്പം - Netflix Picks to see on Pride Month - NETFLIX PICKS TO SEE ON PRIDE MONTH

എൽജിബിടിക്യു മനുഷ്യരുടെ വൈവിധ്യവും സങ്കീർണതയും കാണിക്കുന്ന ചില നെറ്റ്ഫ്ലിക്‌സ് സിനിമകളും പരമ്പരകളുമിതാ...

FROM SEX EDUCATION TO KHUFIYA  PRIDE MONTH CELEBRATION  LGBTQ NETFLIX PICKS  പ്രൈഡ് മന്ത് ആചരണം
Celebrate Pride Month With These LGBTQ+ Netflix Picks (Instagram/Netflix)

By ETV Bharat Kerala Team

Published : Jun 2, 2024, 5:20 PM IST

Updated : Jun 2, 2024, 7:47 PM IST

പാശ്ചാത്യലോകത്ത് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്ലാവര്‍ഷവും ജൂൺ മാസം പ്രൈഡ് മന്തായി (Pride Month) ആചരിക്കുന്നുണ്ട്. ലെസ്‌ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പോരാട്ടങ്ങളെയും വിജയങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനും കൂടിയാണിത്. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ കൈവരിച്ച പുരോഗതിയുടെ സാക്ഷ്യവും ഇനിയും തുടരേണ്ട പോരാട്ടങ്ങൾക്കുള്ള ആഹ്വാനവുമാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഈ ആചരണം.

പരേഡുകളിലും റാലികളിലും പങ്കെടുക്കുന്നതിനുമപ്പുറം ഈ അഭിമാന മാസം എൽജിബിടിക്യു ആശയങ്ങൾ പ്രമേയമാക്കിയ സിനിമകൾ കാണാനും വിനിയോഗിക്കാം. എൽജിബിടിക്യു എന്നാൽ 'ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ഇൻ്റർസെക്‌സ്, ക്വീർ, അസെക്ഷ്വൽ കൂടാതെ മറ്റ് പല പദങ്ങളും (നോൺ ബൈനറി പാൻസെക്ഷ്വൽ പോലുള്ളവ) ഉൾക്കൊള്ളുന്നതാണ്.

അതേസമയം വിനോദ വ്യവസായത്തിൽ എൽജിബിടിക്യു ആശയങ്ങളോ പ്രാതിനിധ്യമോ അമിതമായി കാണാനാവില്ല. എന്നാൽ പുതിയ കാലത്ത് ഇത്തരം ചർച്ചകൾ ഉയർന്നുവരുന്നുണ്ട്. അത് സിനിമകളിലും സാഹിത്യത്തിലുമെല്ലാം പ്രതിഫലിക്കുന്നുമുണ്ട്.

ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്, സ്വന്തം സ്വത്വം വെളിപ്പെടുത്തി കാമറയ്‌ക്ക് മുന്നിലും പിന്നിലും ആളുകൾ ഇന്ന് പ്രത്യക്ഷപ്പെടുന്നു. ഈ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി, എൽജിബിടിക്യു മനുഷ്യരുടെ വൈവിധ്യവും സങ്കീർണതയും കാണിക്കുന്ന ചില നെറ്റ്ഫ്ലിക്‌സ് സിനിമകളും പരമ്പരകളും പരിചയപ്പെടാം.

1. സെക്‌സ് എജ്യുക്കേഷൻ(സീരീസ്): ഏറെ നിരൂപക പ്രശംസ നേടിയ പരമ്പരയാണ് സെക്‌സ് എജ്യുക്കേഷൻ (Sex Education). പലപ്പോഴും നിഷിദ്ധമായ ലൈംഗികതയെ അചഞ്ചലമായ സത്യസന്ധതയോടെ കൈകാര്യം ചെയ്യുന്ന സീരീസാണിത്. ആസ ബട്ടർഫീൽഡ് (Asa Butterfield) അവതരിപ്പിക്കുന്ന നായക കഥാപാത്രം ഓട്ടിസ് തൻ്റെ സഹപാഠികൾക്ക് ലൈംഗിക അധ്യാപകനായി മാറുന്നു. ലൈംഗിക വിദ്യാഭ്യാസത്തെയും സ്വവർഗ ലൈംഗിതയെയും ആളുകൾക്കിടയിൽ ഈ സീരീസ് ചർച്ചയാക്കുന്നു.

2. അജീബ് ദസ്‌താൻസ്: കരൺ ജോഹർ നിർമിച്ച നാല് ചെറുസിനിമകൾ ഉൾക്കൊള്ളുന്ന ആന്തോളജിയാണ് 'അജീബ് ദസ്‌താൻസ്' (Ajeeb Daastaans). ബന്ധങ്ങൾ, അസൂയ, മുൻവിധി എന്നിവ പ്രതിഫലിക്കുന്ന ഈ ആന്തോളജി സിനിമയിൽ ഫാത്തിമ സന ​​ഷെയ്ഖ്, ജയ്‌ദീപ് അഹ്ലാവത്, അർമാൻ റൽഹാൻ എന്നിവരുടെ മികച്ച പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ്. ഇതിലെ ഓരോ കഥയും വ്യക്തിബന്ധങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളിലേക്കുള്ള ചിന്തോദ്ദീപകമായ പര്യവേക്ഷണം കൂടിയാണ്.

3. ഷിറ്റ്‌സ് ക്രീക്ക് (സീരീസ്): മികച്ച നർമത്തിന്‍റെ മേമ്പൊടിയോടെ മനസ് നിറയ്‌ക്കുന്ന സിറ്റ്‌കോമാണ് ഷിറ്റ്‌സ് ക്രീക്ക് (Schitt's Creek). ഒരു ചെറിയ പട്ടണത്തിൽ ജീവിതം പുനർനിർമ്മിക്കാൻ നിർബന്ധിതരായ ഒരു സമ്പന്ന കുടുംബത്തിൻ്റെ ദുരനുഭവങ്ങളെ പിന്തുടരുന്ന സീരീസാണിത്. ഡാൻ ലെവി ഡേവിഡ് റോസ് ആയി തകർത്തഭിനയിച്ച ഈ സീരീസ് ആധികാരികമായും നിരുപാധികമായും ജീവിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

4. ഖുഫിയ: ചാരവൃത്തിയുടെ ലോകത്തേക്ക് കാഴ്‌ചക്കാരെ കൊണ്ടുപോകുന്ന സിനിമയാണ് 'ഖുഫിയ' (Khufiya). ഇന്ത്യൻ ചാരസംഘടനയായ R&AW-യിലെ വിദഗ്ദ്ധയായ ഉദ്യോഗസ്ഥ കൃഷ്‌ണ മെഹ്‌റയുടെ കഥയാണിത്. ഒരേസമയം ചാരനും പ്രണയിനിയുമായ കൃഷ്‌ണ മെഹ്‌റയുടെ ഇരട്ട സ്വത്വത്തിൻ്റെ സങ്കീർണതകളാണ് ഈ ത്രില്ലർ പിന്തുടരുന്നത്. സങ്കീർണമായ പ്ലോട്ട് ട്വിസ്റ്റുകളും സസ്‌പെൻസ് നിറഞ്ഞ കഥപറച്ചിലും കാഴ്‌ചക്കാർക്ക് മികച്ച അനുുഭവം സമ്മാനിക്കുമെന്നുറപ്പ്.

5. ഗുഡ് ഗ്രീഫ്: സ്‌നേഹം, നഷ്‌ടം, സ്വയം കണ്ടെത്തൽ എന്നിവയെക്കുറിച്ചുള്ള പര്യവേക്ഷണമായി ഗുഡ് ഗ്രീഫ് (Good Grief) വേറിട്ടുനിൽക്കുന്നു. ഡാൻ ലെവി സംവിധാനവും രചനയും നിർമാണവും നിർവഹിച്ച ഈ ചിത്രം ഡാനിയൽ ലെവി അവതരിപ്പിച്ച മാർക്കിൻ്റെ കഥയാണ് പറയുന്നത്. തൻ്റെ ഭർത്താവായ ഒലിവറിൻ്റെ പെട്ടെന്നുള്ള വേർപാടിന് ശേഷം മാർക്ക് കടന്നുപോകുന്ന ജീവിത സങ്കീർണതകളിലേക്ക് ഈ ചിത്രം വെളിച്ചം വീശുന്നു.

6. ബദായ് ദോ: 2022ൽ പുറത്തിറങ്ങിയ, രാജ്‌കുമാർ റാവുവും ഭൂമി പെഡ്‌നേക്കറും ഒന്നിച്ച കോമഡി ഡ്രാമയാണ് 'ബദായ് ദോ' (Badhaai Do). മാതാപിതാക്കളെ പ്രീതിപ്പെടുത്താനായി 'അഡ്‌ജസ്റ്റ്‌മെന്‍റ് വിവാഹം' കഴിക്കുന്ന ഒരു ലെസ്‌ബിയൻ സ്‌ത്രീയുടെയും സ്വവർഗാനുരാഗിയായ പുരുഷന്‍റെയും (ഗേ) കഥയാണിത്.

7. ക്ലാസ് (സീരീസ്): ഹാംപ്‌ടൺ ഇൻ്റർനാഷണലിലെ വിദ്യാർഥികളുടെ കഥ പറയുന്ന സീരീസാണിത്. ദരിദ്രരായ മൂന്ന് വിദ്യാർഥികൾ ഡൽഹിയിലെ ഉന്നതർ പഠിക്കുന്ന ഹൈസ്‌കൂളിൽ ചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ക്ലാസ് (Class) പറയുന്നത്. "എലൈറ്റ്" എന്ന ഹിറ്റ് ഷോയെ അടിസ്ഥാനമാക്കി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ആഷിം അലുവാലിയയാണ് ഈ സീരീസ് ഒരുക്കിയത്.

8. ക്വീൻ ഷാർലറ്റ് (സീരീസ്): യുവ രാജ്ഞി ഷാർലറ്റിൻ്റെയും കിംഗ് ജോർജിൻ്റെയും ഇതിഹാസ പ്രണയകഥ പറയുന്ന സീരീസാണ് 'ക്വീൻ ഷാർലറ്റ്: എ ബ്രിഡ്‌ജർട്ടൺ സ്റ്റോറി' ( Queen Charlotte: A Bridgerton Story). ബ്രിഡ്‌ജർട്ടൺ (Bridgerton) സീരീസിന്‍റെ പ്രീക്വലാണിത്.

9. സോ, കിറ്റി (സീരീസ്): ബൈസെക്ഷ്വൽ ബന്ധത്തെ ആഘോഷിക്കുകയും ആധികാരികമായി പ്രതിനിധീകരിക്കുകയും ചെയ്യുന്ന സീരീസാണ് സോ, കിറ്റി (Xo, Kitty). ദക്ഷിണ കൊറിയയിലെ ഒരു പുതിയ സ്‌കൂളിലേക്ക് മാറുന്ന ചെറുപ്പക്കാരനും ഒരു മാച്ച് മേക്കറായ കിറ്റിയുടെയും കഥയാണ് ഈ റോം-കോം പിന്തുടരുന്നത്. ഫിലിം സീരീസായ Xo-യുടെ ഒരു സ്‌പിൻ-ഓഫ് ആണിത്. പരമ്പരാഗത റോം-കോമുകളിൽ പുതുമ തേടുന്ന ഏതൊരാളും തീർച്ചയായും കാണേണ്ട ഒരു സീരീസ് കൂടിയാണിത്.

ALSO READ:'പ്രാതിനിധ്യം കുറഞ്ഞ ജാതികളിൽ നിന്നുള്ളവരെയും വനിത സംവിധായകരെയും പിന്തുണയ്ക്കുന്ന കേരള സർക്കാരിന് നന്ദി'; പ്രശംസിച്ച് പായല്‍ കപാഡിയ

Last Updated : Jun 2, 2024, 7:47 PM IST

ABOUT THE AUTHOR

...view details