കേരളം

kerala

ETV Bharat / entertainment

ഞങ്ങൾ ഇപ്പോൾ ഭാര്യ ഭര്‍ത്താക്കന്മാര്‍' വിവാഹ ചിത്രങ്ങൾ പുറത്തുവിട്ട് സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും - First Pictures Of Sonakshi Wedding

ഏഴ് വർഷം മുമ്പ് (23.06.2017) തമ്മിൽ പരിചയപ്പെട്ട ഇതേ ദിവസം തന്നെയാണ് സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായത്

സോനാക്ഷി സിൻഹ സഹീർ ഇഖ്ബാൽ  SONAKSHI ZAHEER WEDDING  സോനാക്ഷി സിൻഹ വിവാഹം  SONAKSHI ZAHEER CIVIL MARRIAGE
First Pictures Of Sonakshi Sinha, Zaheer Iqbal Marrige (ETV Bharat)

By ETV Bharat Kerala Team

Published : Jun 23, 2024, 10:59 PM IST

മുംബൈ:നടി സോനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായി. വിവാഹ ചിത്രങ്ങൾ താരം ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചു. 'ഞങ്ങൾ ഇപ്പോൾ ഭാര്യയും ഭർത്താവുമാണ്', കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിവാഹ ചടങ്ങിന് ശേഷം സോനാക്ഷിയും സഹീറും പറഞ്ഞു.

ഏഴ് വർഷം മുമ്പ് (23.06.2017) ഇതേ ദിവസമാണ് ഇരുവരും പരസ്‌പരം കണ്ടെതെന്ന് ഇരുവരും വിവാഹ ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകി. 'ഞങ്ങളുടെ സ്നേഹത്തെ അതിന്‍റെ ശുദ്ധമായ രൂപത്തിൽ ഞങ്ങൾ കണ്ടു, അത് മുറുകെ പിടിക്കാൻ ശ്രമിച്ചു. ആ സ്നേഹം എല്ലാ വെല്ലുവിളികളിലും വിജയങ്ങളിലും ഒന്നിച്ചിരിക്കാൻ സഹായിച്ചെന്നും താരങ്ങൾ പറഞ്ഞു. ഒരു സംയുക്ത ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് നവദമ്പതികൾ തങ്ങളുടെ വിവാഹ വാർത്ത പങ്കുവെച്ചത്. ഇവിടെ സ്നേഹം, പ്രത്യാശ, എല്ലാം പരസ്‌പരം മനോഹരമാണ്, ഇപ്പോൾ മുതൽ എന്നേക്കും," എന്നും ഇരുവരും അടിക്കുറിപ്പായി നൽകി.

സാരിയാണ് വിവാഹ വേളയില്‍ സോനാക്ഷി ധരിച്ചത്. കുർത്ത-പൈജാമയാണ് സഹീർ ധരിച്ചത്. അദിതി റാവു ഹൈദരി, സിദ്ധാർത്ഥ്, ഹുമ ഖുറേഷി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന് പിന്നാലെ വോർലിയിലെ ഒരു ഫൈൻ ഡൈനിംഗ് റെസ്‌റ്റോറന്‍റിൽ വച്ച് സുഹൃത്തുക്കൾക്കും വ്യവസായ സഹപ്രവർത്തകർക്കും വിരുന്ന് നല്‍കി. വേദിക്ക് പുറത്ത് മാധ്യമപ്രവർത്തകർക്കായി മധുരം വിതരണം ചെയ്‌തു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിൽ വളരെയധികം സ്നേഹവും സന്തോഷവും ദയയും ഞങ്ങളെ വർഷിച്ചതിന് നന്ദി എന്ന് താരങ്ങൾ പറഞ്ഞു.

Also Read :സ്വര ഭാസ്‌കര്‍- നളിനി ഉനഗര്‍ തര്‍ക്കം മൂര്‍ച്‌ഛിക്കുന്നു; സ്വരയ്‌ക്ക് ആരെങ്കിലും ജോലി നല്‍കണമെന്ന് നളിനി - Swara Spat with Blogger

ABOUT THE AUTHOR

...view details