പ്രേക്ഷക ശ്രദ്ധ നേടുകയാണ് മലയാളം, ജാപ്പനീസ് പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ച ആദ്യ ഇൻഡോ ജാപ്പനീസ് മാർഷാൽ ആർട്ട് ഷോർട്ട് ഫിലിമായ "വിസ്‌പേഴ്‌സ് ഓഫ് ദി ലോസ്റ്റ്" (Whispers Of The Lost). ജാപ്പനീസ് സിനിമ താരം ഓർസൺ മൂച്ചിസുകിയും (Orson Mochizuki) പ്രമുഖ തെന്നിന്ത്യൻ പ്രൊഡ്യൂസർ സുകുമാർ തെക്കെപ്പാട്ടും എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിനേതാവും ഡബ്ബിങ് ആർട്ടിസ്റ്റുമായ രമേഷ് മേനോൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്.
ചിത്രത്തിൽ അഭിനേതാവും പുതുമുഖ സംവിധായകനുമായ കൃഷ്‌ണദാസ് മുരളി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഓർസൺ മൂച്ചിസുകിയാണ് പ്രധാന കഥാപാത്രം. ഛായാഗ്രഹണം നിർവഹിച്ചത് അച്യുതൻ വാര്യർ ആണ്. ആക്ഷൻ കോറിയോഗ്രഫി അർജുൻ ഹൈബ്രിഡ് കളരിയും, എഡിറ്റിംഗ് ആന്‍റ് വിഎഫ്എക്‌സ് ജോബിൻ ജോസഫും, സംഗീതം നിതിൻ ജോർജും, സൗണ്ട് ഡിസൈൻ രാജേഷ് കെ രമണനും, വസ്‌ത്രാലങ്കാരം ദിവ്യ ജോർജും ആണ് കൈകാര്യം ചെയ്‌തത്.